Latest NewsNewsBusiness

തടസങ്ങൾ നീങ്ങി, നെൽ വില കുടിശ്ശിക കർഷകർക്ക് വിതരണം ചെയ്ത് സപ്ലൈകോ

തടസങ്ങൾ പരിഹരിച്ചതിനുശേഷമാണ് പി.ആർ.എസ് തുക വായ്പയായി വിതരണം ചെയ്യാൻ ആരംഭിച്ചത്.

നെൽ കർഷകർക്കായുള്ള കുടിശ്ശിക വിതരണം ചെയ്യാൻ ആരംഭിച്ച് സപ്ലൈകോ. തുക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ നീങ്ങിയതോടെയാണ് നെൽ വില കുടിശ്ശിക വിതരണം ചെയ്യാൻ ആരംഭിച്ചത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 155 കോടി രൂപയാണ് വിതരണം ചെയ്തിരിക്കുന്നത്. കാനറ ബാങ്ക് വഴി 10,955 കർഷകർക്ക് 129 കോടി രൂപയും, എസ്ബിഐ വഴി 125 കർഷകർക്ക് 2 കോടി രൂപയും, ഫെഡറൽ ബാങ്ക് വഴി 1,743 കർഷകർക്ക് 23.65 കോടി രൂപയുമാണ് വിതരണം ചെയ്തിരിക്കുന്നത്.

നെല്ല് വില കർഷകർക്ക് നൽകാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് സർക്കാർ ഇടപെടലിലൂടെ 700 കോടി രൂപ പി.ആർ.എസ് വായ്പയായി എസ്ബിഐ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ വഴി നൽകാൻ തീരുമാനിച്ചിരുന്നു. ഇതിനായി നേരത്തെ തന്നെ ബാങ്കുകളുമായി സപ്ലൈകോ ധാരണാ പത്രത്തിൽ ഒപ്പിട്ടിരുന്നു. കർഷകരുടെ വിവരങ്ങൾ ബാങ്കുകൾക്ക് കൈമാറിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ എസ്ബിഐ, ഫെഡറൽ ബാങ്ക് എന്നിവ തുക വിതരണം ചെയ്തിരുന്നില്ല. ഇതിനുശേഷം സാങ്കേതിക തടസങ്ങൾ പരിഹരിച്ചതിനുശേഷമാണ് പി.ആർ.എസ് തുക വായ്പയായി വിതരണം ചെയ്യാൻ ആരംഭിച്ചത്.

Also Read: ഭാഗ്യസൂക്ത പുഷ്പാഞ്ജലി! അരിക്കൊമ്പന് വഴിപാടുമായി ഭക്തർ

shortlink

Related Articles

Post Your Comments

Related Articles


Back to top button