Latest NewsNewsTechnology

മൂന്ന് മാസത്തെ വാലിഡിറ്റിയിൽ കിടിലൻ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ, സവിശേഷതകൾ ഇവയാണ്

ഒരു ദിവസം 1.5 ജിബി ഹൈ സ്പീഡ് ഡാറ്റ ലഭിക്കുന്നതാണ്

രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഉപഭോക്താക്കൾക്കായി നിരവധി തരത്തിലുള്ള പ്ലാനുകൾ ഇതിനോടകം തന്നെ എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, ദീർഘകാല പ്ലാനുകൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തവണ എയർടെൽ എത്തിയിരിക്കുന്നത്. മൂന്ന് മാസം വരെ വാലിഡിറ്റി ലഭിക്കുന്ന പുതിയ പ്ലാനാണ് എയർടെൽ ഇക്കുറി അവതരിപ്പിച്ചിട്ടുള്ളത്. ഈ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.

90 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന ഈ പ്ലാൻ സ്വന്തമാക്കാൻ 779 രൂപയ്ക്കാണ് റീചാർജ് ചെയ്യേണ്ടത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ ലഭിക്കുന്നതാണ്. പ്രതിദിനം 100 സൗജന്യ എസ്എംഎസുകളാണ് ഈ പ്ലാനിനോടൊപ്പം ലഭിക്കുക. ഒരു ദിവസം 1.5 ജിബി ഹൈ സ്പീഡ് ഡാറ്റ ലഭിക്കുന്നതാണ്. ഇതിനുപുറമേ, വിങ്ക് മ്യൂസിക് ഫ്രീ, സൗജന്യ ഹലോ ട്യൂണുകൾ എന്നിവയിലേക്കെല്ലാം സൗജന്യ ആക്സസ് ലഭ്യമാണ്. എന്നാൽ, ഒടിടി ആനുകൂല്യങ്ങൾ ലഭ്യമല്ല.

Also Read: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനു മാതൃക: മന്ത്രി വി ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button