ThiruvananthapuramKeralaNattuvarthaLatest NewsNews

യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും

അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനില്‍ രാജപ്പൻ നായര്‍ മകൻ അഖില്‍ ആര്‍ നായര്‍(24), അഖിലിൻ്റെ സഹോദരൻ രാഹുല്‍ ആര്‍ നായര്‍(27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദര്‍ശ് ഭവനില്‍ സുരേന്ദ്രൻ നായര്‍ മകൻ ആദര്‍ശ് നായര്‍(23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്

തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറം പുത്തൻകട സ്വദേശി രാഖിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനില്‍ രാജപ്പൻ നായര്‍ മകൻ അഖില്‍ ആര്‍ നായര്‍(24), അഖിലിൻ്റെ സഹോദരൻ രാഹുല്‍ ആര്‍ നായര്‍(27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാൻമുക്ക് ആദര്‍ശ് ഭവനില്‍ സുരേന്ദ്രൻ നായര്‍ മകൻ ആദര്‍ശ് നായര്‍(23) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പ്രതികള്‍ മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം. ജീവപര്യന്തം തടവിന് പുറമെ തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ ഒടുക്കിയില്ലങ്കില്‍ ആറു മാസം കൂടി പ്രതികള്‍ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയാകും.

Read Also : ആത്മീയ സൗഖ്യം തേടി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി സ്വാമിയെ കബളിപ്പിച്ച് 47 ലക്ഷം രൂപ തട്ടിയെടുത്തു

2019 ജൂണ്‍ 21-നാണ് കേസിനാസ്പദമായ സംഭവം. ലഡാക്കില്‍ സൈനിക ഉദ്യോഗസ്ഥനായ അഖില്‍ വര്‍ഷങ്ങളായി രാഖിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഇരുവരും രഹസ്യമായി വിവാഹവുംം ചെയ്തു. അഖിലിനു മറ്റൊരു യുവതിയുമായി വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചപ്പോള്‍ ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു.

ഇതോടെ അമ്പൂരിയില്‍ പുതുതായി പണിയുന്ന വീട് കാണിച്ചുകൊടുക്കാമെന്നു പറഞ്ഞ് രാഖിയെ പ്രതികള്‍ അവരുടെ കാറില്‍ നെയ്യാറ്റിൻകര ബസ്‌സ്റ്റാൻഡില്‍ നിന്ന് കയറ്റിക്കൊണ്ടുപോയി. തുടർന്ന്, കാറില്‍വെച്ച്‌ കഴുത്തുഞെരിച്ച്‌ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയശേഷം അഖിലിന്റെ വീടിനു സമീപം എടുത്ത കുഴിയില്‍ മൃതദേഹമിട്ടു മൂടുകയും അഖില്‍ ജോലിസ്ഥലത്തേക്കും മറ്റു പ്രതികള്‍ ഗുരുവായൂരിലേക്കും പോകുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആലപ്പുഴ പി.പി.ഗീത, അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീൻ എന്നിവര്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button