KozhikodeKeralaNattuvarthaLatest NewsNews

എ​ക്സൈ​സു​കാ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സംഭവം: ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തി​ലെ മൂന്നുപേർ പിടിയിൽ

മേ​ലൂ​ർ കു​റ്റി​യി​ൽ നി​മേ​ഷ് (24), ചെ​ങ്ങോ​ട്ടു​കാ​വ് മാ​ടാ​ക്ക​ര മാ​ളി​യേ​ക്ക​ൽ മു​ർ​ഷി​ദ് (26), പെ​രു​വെ​ട്ടൂ​ർ തു​ന്നാ​ത്ത് താ​ഴ യാ​സ​ർ (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​യി​ലാ​ണ്ടി: എ​ക്സൈ​സു​കാ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ അറസ്റ്റിൽ. മേ​ലൂ​ർ കു​റ്റി​യി​ൽ നി​മേ​ഷ് (24), ചെ​ങ്ങോ​ട്ടു​കാ​വ് മാ​ടാ​ക്ക​ര മാ​ളി​യേ​ക്ക​ൽ മു​ർ​ഷി​ദ് (26), പെ​രു​വെ​ട്ടൂ​ർ തു​ന്നാ​ത്ത് താ​ഴ യാ​സ​ർ (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ആറുപേർ മരിച്ചു: ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

ചൊ​വ്വാ​ഴ്ച രാ​ത്രിയാണ് സംഭവം നടന്നത്. ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്നു​വെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ത്തി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ദീ​പേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫീസ​ർ സ​ജീ​വ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ എ.​കെ. ര​തീ​ശ​ൻ, രാ​ഗേ​ഷ് എ​ന്നി​വരാണ് ആക്രമണത്തിനിരയായത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സി​നു​നേ​രെ​യും ഇ​വ​ർ ആക്രമണം അഴിച്ചുവിട്ടു. സി.​ഐ ബി​ജു, എ​സ്.​ഐ അ​നീ​ഷ് വ​ട​ക്ക​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ​ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button