ThiruvananthapuramKeralaNattuvarthaLatest NewsNews

വീടിന് മുന്നിൽ സി​ഗരറ്റ് വലിച്ചത് ചോദ്യം ചെയ്ത യു​വാ​വി​നെ കൂ​ട്ടം ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ച്ചു : ആറുപേർ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ജി​ഷ്ണു (18), അ​ന​ന്ദു (18), ആ​ദി​ത്യ​ന്‍ (18), ജി​ത്തു (18), കൃ​ഷ്ണ​രാ​ജ് (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ഞ്ചി​യൂ​ര്‍ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്

പേ​രൂ​ർ​ക്ക​ട: പേ​ട്ട റെ​യി​ല്‍​വേ പ്ലാ​റ്റ് ഫോ​മി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വി​നെ കൂ​ട്ടം ചേ​ര്‍​ന്ന് മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് യു​വാ​ക്ക​ളും ഒ​രു പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളും അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ജി​ഷ്ണു (18), അ​ന​ന്ദു (18), ആ​ദി​ത്യ​ന്‍ (18), ജി​ത്തു (18), കൃ​ഷ്ണ​രാ​ജ് (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ഞ്ചി​യൂ​ര്‍ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. പേ​ട്ട റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം ബാ​ലു ഭ​വ​നി​ല്‍ ബാ​ലു​വി​നെ മ​ർ​ദ്ദി​ച്ച കേ​സി​ലാണ് അറസ്റ്റ്.

Read Also : ‘അച്ഛനെയും അമ്മയെയും അവ​ഗണിക്കെന്ന് പറഞ്ഞു, ഞാൻ പൂജാമുറിയിൽ കയറരുത് എന്ന് പറഞ്ഞു’: വൈക്കം വിജയലക്ഷ്മി

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 5.30-ഓ​ടെ​യാ​യി​രു​ന്നു കേ​സി​നി​ട​യാ​ക്കി​യ സം​ഭ​വം. റെ​യി​ല്‍​വേ പ്ലാ​റ്റ് ഫോ​മി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ബാ​ലു​വി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ പ​തി​വാ​യി സി​ഗ​ര​റ്റ് വ​ലി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യി​രു​ന്ന പ്ര​തി​ക​ളെ ബാ​ലു വി​ല​ക്കി​യ​താ​ണ് മ​ര്‍​ദ്ദന​ത്തി​നി​ട​യാ​യ​ത്. തു​ട​ർ​ന്ന്, കൂ​ട്ടം ചേ​ര്‍​ന്നെ​ത്തി​യ പ്ര​തി​ക​ള്‍ ഇ​രു​മ്പ് ക​മ്പി​യും ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ബാ​ലു​വി​നെ മ​ര്‍​ദ്ദിച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ​ല്ലാം ചാ​ക്ക ഐ​ടി​ഐ​യി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ്.

21 പേ​ര്‍​ക്കെ​തി​രെ പൊ​ലീ​സ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button