PathanamthittaNattuvarthaLatest NewsKeralaNews

ബൈ​ക്ക് മോ​ഷ​ണകേസ് : യുവാവ് പിടിയിൽ

ഇ​ല​ന്തൂ​ർ പ​രി​യാ​രം അം​ബേ​ദ്ക​ർ കോ​ള​നി മ​ഞ്ജു​ഷ് ഭ​വ​നി​ൽ മ​ഞ്ജു​ഷി​നെ(32)​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ഴ​ഞ്ചേ​രി: ബൈ​ക്ക് മോ​ഷ​ണ​ കേസി​ൽ യു​വാ​വ് അ​റ​സ്റ്റിൽ. ഇ​ല​ന്തൂ​ർ പ​രി​യാ​രം അം​ബേ​ദ്ക​ർ കോ​ള​നി മ​ഞ്ജു​ഷ് ഭ​വ​നി​ൽ മ​ഞ്ജു​ഷി​നെ(32)​യാ​ണ് അറസ്റ്റ് ചെയ്തത്. ആ​റ​ന്മു​ള പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ​ചെ​യ്ത​ത്.

ക​ഴി​ഞ്ഞ നാ​ലി​നാ​യി​രു​ന്നു കേ​സിനാ​സ്പ​ദ​മാ​യ സം​ഭ​വം. ഗാ​ർ​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തെ​ക്കേ​മ​ല ജം​ഗ്ഷ​നി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ൻ​വ​ശ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പ​ൾ​സ​ർ ബൈ​ക്കാ​ണ് ലോ​ക്ക് പൊ​ട്ടി​ച്ച​ശേ​ഷം ഇ​യാ​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.

Read Also : ആചാരലംഘനം നടത്തിയ യുവതികള്‍ക്ക് ലഭിച്ചത് വിഐപി പരിഗണന, വിശ്വാസികളെ മതഭാന്തന്മാരാക്കി ചിത്രീകരിച്ച് പിണറായി സര്‍ക്കാര്‍

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. നാ​ര​ങ്ങാ​ന​ത്ത് ടൂ​വീ​ല​ർ വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന മ​ഞ്ജു​ഷ് മോഷ്ടിച്ച ബൈ​ക്ക് വി​ദ​ഗ്ധ​മാ​യി അ​ഴി​ച്ച് പ​ത്ത​നം​തി​ട്ട, ഇ​ല​ന്തൂ​ർ, തെ​ക്കേ​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​ല്പ​ന ന​ട​ത്തി​യ​താ​യി മൊ​ഴി ന​ല്കി. പിന്നീട് പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി ബൈക്കിന്‍റെ ഭാഗങ്ങൾ കണ്ടെടുത്തു.

പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​റ​ന്മു​ള പൊലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. മ​നോ​ജ്, എ​സ്ഐ ജോ​ൺ​സ​ൺ, സി​പി​ഒ​മാ​രാ​യ നി​തീ​ഷ്, സ​ഞ്ജ​യ​ൻ, രാ​ജ​ഗോ​പാ​ൽ, ജി​തി​ൻ ഗ​ബ്രി​യേ​ൽ, അ​ഖി​ൽ ഫൈ​സ​ൽ, സു​നി​ൽ, സൈ​ഫു​ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ പ​ത്ത​നം​തി​ട്ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button