Latest NewsNewsTechnology

ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിപണിയിലെത്തി, പ്രധാന സവിശേഷതകൾ പരിചയപ്പെടാം

6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്

സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഇൻഫിനിക്സ് സ്മാർട്ട് 7 എച്ച്ഡി വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ഹാൻഡ്സെറ്റ് ഇൻഫിനിക്സ് പുറത്തിറക്കിയിരിക്കുന്നത്. 6,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് ലഭ്യമാണ്. യുണിസോക് എസ്.സി9863എ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സൽ, 0.08 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 5,999 രൂപയാണ്.

Also Read: നെല്ലിന് ഇനി പുതിയ താങ്ങുവില, പുതുക്കിയ നിരക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button