KeralaLatest NewsNews

പാലക്കാട് പത്ത് വയസ്സുകാരന് നേരെ ബാര്‍ബര്‍ ഷോപ്പില്‍ വച്ച് ലൈംഗിക അതിക്രമം: പ്രതിക്ക് 8 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: പട്ടാമ്പിയില്‍ പത്ത് വയസ്സുകാരന് നേരെ ബാര്‍ബര്‍ ഷോപ്പില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പട്ടാമ്പി പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി.

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രതി കുലുകല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് ശിക്ഷിച്ചത്.

പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്. കൊപ്പം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിന്ധുലാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാര്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button