ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainment

‘സങ്കി ബുദ്ധി അപാരം തന്നെ, സിനിമയുടെ റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നെ ടോര്‍ച്ചര്‍ ചെയ്യാനുള്ള സൈക്കോളജിക്കല്‍ മൂവ്’

കൊച്ചി: ‘ഫ്ലഷ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ബീന കാസിമിനെതിരെ ആരോപണവുമായി സംവിധായിക ഐഷ സുല്‍ത്താന. ജൂണ്‍ 16ന് ‘ഫ്ലഷ്’ സിനിമ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ബീന കാസിം പ്രഖ്യാപിച്ചത് തന്നെ ടോര്‍ച്ചര്‍ ചെയ്യാനുള്ള സൈക്കോളജിക്കല്‍ മൂവ് ആയിട്ടാണെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.

ബിജെപിക്ക് എതിരെയുള്ള പരാമര്‍ശമുള്ളതിനാല്‍ തന്റെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ഐഷ രംഗത്തെത്തിയതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് നിര്‍മ്മാതാവ് പ്രഖ്യാപിച്ചതെന്നും ജൂണ്‍ 16 ആകാന്‍ ആറ് ദിവസം ബാക്കി നില്‍ക്കെ റിലീസ് പ്രഖ്യാപിച്ചത് വളരെ കുറഞ്ഞ തിയേറ്ററില്‍ സിനിമ റിലീസ് ചെയ്ത് തന്നെ ടോര്‍ച്ചര്‍ ചെയ്യാനാണ് എന്നും ഐഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഐഷ സുല്‍ത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

എഐ ക്യാമറ തകര്‍ക്കണമെന്ന ഉദ്ദേശത്തോടു കൂടി ബോധപൂര്‍വ്വം കാര്‍ ഉപയോഗിച്ച് ഇടിച്ചതാണെന്ന് തെളിവ്

അങ്ങനെ ബീനാ കാസിം ഒടുവില്‍ മുട്ട് മടക്കി എന്നാവും ആളുകള്‍ കരുതുന്നത്, ഇന്നവരുടെ പ്രസ്സ് മീറ്റ് കണ്ടു അതിലവര്‍ ഗംഭിരമായിട്ട് കള്ളങ്ങള്‍ പറയുന്നത് കണ്ടപ്പോള്‍ എന്റെ അടുത്ത പടത്തില്‍ അവര്‍ക്കൊരു വേഷം കൊടുത്താലോന്ന് ആലോചിക്കുവാണ് കാരണം ഓസ്‌കര്‍ അവാര്‍ഡ് ഉറപ്പാണ് അമ്മാതിരി അഭിനയമായിരുന്നു ഇന്നാ പ്രസ്സ് മീറ്റില്‍… വേറൊരു കാര്യം കൂടി ഞാന്‍ കേട്ടു ഈ വരുന്ന 16ന് flush എന്ന എന്റെ സിനിമ തീയറ്ററില്‍ റിലീസ് ചെയ്യാന്‍ പോവാണെന്ന് ഇന്നത്തെ പ്രസ്സ് മീറ്റില്‍ കൂടി ബീനാ കാസിം നമ്മളെ അറിയിച്ചിരിക്കയാണ് സുഹൃത്തുക്കളെ…

പെട്ടെന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് സന്തോഷം തോന്നും എന്നാല്‍ അതിലൊളിച്ചിരിക്കുന്ന സങ്കി ബുദ്ധി അപാരം തന്നെ… ഇവരുടെ സങ്കി ബുദ്ധി എനിക്ക് മനസിലായിട്ടില്ല എന്നാവും അവര്‍ കരുതിയിരിക്കുന്നത്… ഈ വരുന്ന 16 എന്ന് പറയുമ്പോള്‍ ഇനി വെറും ആറ് ദിവസമേ ബാക്കിയുള്ളു ഈ ആറ് ദിവസം കൊണ്ട് വളരെ കുറഞ്ഞ തിയറ്റര്‍ മാത്രമേ ഇവര്‍ക്ക് ഈ സിനിമ റിലീസ് ചെയ്യാന്‍ കിട്ടുള്ളു… അതിന്റെ അര്‍ത്ഥം എന്റെ പ്രഷര്‍ കാരണം ഇവര്‍ ഈ സിനിമ എങ്ങും തട്ടാതെ റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നതാണ്… തിയറ്റര്‍ കുറഞ്ഞാല്‍ സിനിമയെയും എന്നെയും ടോര്‍ച്ചര്‍ ചെയ്യാലോ അതാണ് ഇവരുടെ സൈക്കോളജിക്കല്‍ മൂവ്…

‘എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ മഹാരാജാസിൽ പഠിക്കുന്ന കാലം മുതൽ നേരിട്ടറിയാം’

എന്റെയും ഈ ജനങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഇവര്‍ കണ്ടെത്തിയ അടുത്ത നാടകം… ഞാന്‍ പറഞ്ഞതില്‍ സത്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് കിട്ടിയ തിയേറ്ററിന്റെ ലിസ്റ്റ് കൂടി ഒന്ന് പുറത്ത് വിടാമോ? കൊന്ന് കൊന്ന് പോസ്റ്റ്‌മോര്‍ട്ടം പലവട്ടം ചെയ്തിട്ടും ആ ബോഡി വിട്ട് തരാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു വെച്ചിട്ട് ഒടുവില്‍ ജനങ്ങളുടെ പ്രഷര്‍ കാരണം വിട്ട് തരുന്ന രീതി കൊള്ളാം ബീനാ കാസിം… ഈ സിനിമ വാങ്ങാന്‍ ഒരുപാട് ആളുകള്‍ വന്നിട്ടും നിങ്ങള്‍ കൊടുക്കാത്തത് ആരെ പേടിച്ചിട്ടാണ്? ഈ വീഡിയോയില്‍ കൂടി എല്ലാം വ്യക്തമാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button