Latest NewsKerala

എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാല്‍ ഇനിയും കേസെടുക്കും, മുൻപും എടുത്തിട്ടുണ്ട്: എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍ഷോയുമായി ബന്ധപ്പെട്ട ആരോപണത്തിലെ റിപ്പോര്‍ട്ടിങ്ങും ഗൂഢാലോചനയുടെ ഭാഗമായാണ് കാണേണ്ടതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വെറുതേയങ്ങ് റിപ്പോര്‍ട്ട് വരില്ല. ഗൂഢാലോചന നടത്തിയത് ആരൊക്കെയാണോ അവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ആരൊക്കെ ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ അവരെയെല്ലാം കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യപ്പെടണം. ഇന്നലെ മാധ്യമങ്ങള്‍ ഈ നിലപാടാണ് സ്വീകരിച്ചത്.

ആ നിലപാട് സ്വീകരിച്ച സര്‍ക്കാരിന് പിന്തുണകൊടുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്താന്‍ മാധ്യമത്തിന്റെ പേരും പറഞ്ഞ് നടന്നാല്‍ മുമ്പും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ? ഇനിയും ഉള്‍പ്പെടുന്ന നിലയാണ് ഉണ്ടാവുക, സംശയം വേണ്ട’, സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ മാധ്യമങ്ങള്‍ക്കെതിരേയുള്ള നടപടികളുമായി കേസിനെ താരതമ്യംചെയ്യേണ്ട. അതിന് ഇതുമായി യാതൊരു ബന്ധവുമില്ല.

എഫ്.ഐ.ആറില്‍ പറയുന്ന കാര്യങ്ങളൊന്നും നോക്കണ്ട. അന്വേഷണത്തിന്റെ ഭാഗമായി എഫ്.ഐ.ആര്‍. മാത്രമല്ല. പിന്നെന്തിനാണ് അന്വേഷിക്കുന്നത്? കേസിന്റെ മെറിറ്റിലേക്ക് താന്‍ പോകുന്നേയില്ല. കേസ് എന്ത് എന്നുള്ളതല്ല, ഗൂഢാലോചനക്കാരെ ഫലപ്രദമായി കൈകാര്യംചെയ്യാന്‍, നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button