Latest NewsNews

കൂടുതൽ ദിവസം താമസിച്ചാൽ അധിക ആനുകൂല്യം! പുതിയ ടൂറിസം പാക്കേജുമായി ഈ അയൽ രാജ്യം

ഭൂട്ടാനിൽ വിനോദസഞ്ചാരികൾക്കുള്ള ടൂറിസം നികുതികളാണ് ബഡ്ജറ്റ് ട്രാവൽസിനെ ഭൂട്ടാനിൽ നിന്നും അകറ്റിയത്

ഭൂപ്രകൃതി കൊണ്ട് വളരെ മനോഹരമായ രാജ്യമാണ് ഭൂട്ടാൻ. പർവതങ്ങളും, ബുദ്ധവിഹാരങ്ങളും, കോട്ടകളും നിറഞ്ഞ ഭൂട്ടാൻ സന്ദർശിക്കാൻ നിരവധി സഞ്ചാരികളാണ് ഓരോ വർഷവും എത്താറുള്ളത്. വൈവിധ്യം നിറഞ്ഞ സംസ്കാരമുള്ള ഭൂട്ടാന്റെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണ് വിനോദസഞ്ചാരം. ബഡ്ജറ്റ് റേഞ്ചിൽ യാത്രകൾ പ്ലാൻ ചെയ്യുന്നവർ പലപ്പോഴും ലിസ്റ്റിൽ നിന്നും ഭൂട്ടാനെ ഒഴിവാക്കാറുണ്ട്. ഭൂട്ടാനിൽ വിനോദസഞ്ചാരികൾക്കുള്ള ടൂറിസം നികുതികളാണ് ബഡ്ജറ്റ് ട്രാവലേഴ്സിനെ ഭൂട്ടാനിൽ നിന്നും അകറ്റിയത്. എന്നാൽ, പുതിയ മാറ്റങ്ങളിലൂടെ ബഡ്ജറ്റ് ട്രാവലേഴ്സിനെയും വരവേൽക്കാൻ ഒരുങ്ങുകയാണ് ഭൂട്ടാൻ.

ഭൂട്ടാൻ ടൂറിസം വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവനുസരിച്ച്, ടൂറിസം നികുതികളിൽ ഇളവുകൾ ലഭിക്കുന്നതാണ്. കൂടുതൽ ദിവസം താമസിക്കുന്നതിനനുസരിച്ചാണ് ഇത്തരം ഫീസുകളിൽ ഇളവ് ലഭിക്കുക. എത്ര ദിവസം അധികം താമസിക്കുന്നുവോ, അത്രയും കൂടുതൽ ഇളവ് ലഭിക്കും. ഇത്തരത്തിൽ ഇളവുകൾ ലഭിക്കാൻ ഏറ്റവും കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഭൂട്ടാനിൽ താമസിക്കേണ്ടതാണ്. ഭൂട്ടാൻ ടൂറിസത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ഭൂട്ടാനിൽ എത്തുന്ന സഞ്ചാരികൾ ആദ്യത്തെ നാല് ദിവസം സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഫീസ് അടച്ചാൽ, തുടർന്നുള്ള നാല് ദിവസം ഫീസിളവ് ലഭിക്കുന്നതാണ്. ജൂൺ മുതലാണ് സഞ്ചാരികൾക്ക് ഈ ഓഫർ ലഭ്യമാക്കിയിട്ടുള്ളത്.

Also Read: ലോകത്തെ ഏറ്റവും മികച്ച 3 സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറും: രാജ്നാഥ് സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button