Latest NewsKerala

കൊല്ലത്ത് യുവാവ് മദ്യപിച്ച് ട്രാക്കില്‍ കിടന്നുറങ്ങി, വിളിച്ചുണർത്തി ലോക്കോ പൈലറ്റ്

കൊല്ലം : മദ്യലഹരിയിൽ റെയില്‍വേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ചു. അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻവീട്ടിൽ റെജി(39)യാണ് മദ്യലഹരിയിൽ ബോധമില്ലാതെ റെയില്‍വേ ട്രാക്കിൽ കിടന്നത്. കൊല്ലം-ചെങ്കോട്ട പാതയിലെ പാളത്തിലാണ് ഇയാൾ കിടന്നുറങ്ങിയത്.

കൊല്ലത്തുനിന്നു പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇ.എസ്.ഐ.ആശുപത്രിക്കു സമീപമെത്തിയപ്പോൾ യുവാവ് പാളത്തിന്റെ മധ്യത്തിൽ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടു. വേഗം കുറവായിരുന്നതിനാൽ തീവണ്ടി നിർത്തിയാണ് ലോക്കോ പൈലറ്റ് ഇയാളുടെ ജീവൻ രക്ഷിച്ചത്.

തീവണ്ടി വേഗത കുറച്ചായിരുന്നു വന്നിരുന്നത്. അതിനാൽ തീവണ്ടി നിർത്തിയ ശേഷം ലോക്കോ പൈലറ്റ് ഇയാളെ പിടിച്ചുമാറ്റി എഴുകോൺ പോലീസിൽ ഏൽപ്പിച്ചു. പോലീസിന്റെ നിർദേശപ്രകാരം ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ പാളത്തിലേക്ക് മരങ്ങൾ ഒടിഞ്ഞു വീണിരുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി തീവണ്ടികൾ വേഗം കുറച്ചുപോകാൻ നിർദേശമുണ്ടായിരുന്നു. ഇതിനാലാണ് യുവാവിനെ രക്ഷിക്കാനായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button