Latest NewsNewsBusiness

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടിയുടെ കരാർ കൊച്ചിൻ ഷിപ്പിയാർഡിന്, കൂടുതൽ വിവരങ്ങൾ അറിയാം

രാജ്യത്തെ മറ്റ് ഷിപ്പിയാർഡുകളെ മറികടന്നാണ് കൊച്ചിൻ ഷിപ്പിയാർഡ് ഈ നേട്ടം കൈവരിച്ചത്

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 300 കോടി രൂപയുടെ കരാർ സ്വന്തമാക്കി കൊച്ചിൻ ഷിപ്പിയാർഡ്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് നാവികസേനയുടെ കപ്പൽ നവീകരണം നടത്താനുള്ള കരാറാണ് കൊച്ചിൻ ഷിപ്പിയാർഡിന് ലഭിച്ചിട്ടുള്ളത്. രാജ്യത്തെ മറ്റ് ഷിപ്പിയാർഡുകളെ മറികടന്നാണ് കൊച്ചിൻ ഷിപ്പിയാർഡ് ഈ നേട്ടം കൈവരിച്ചത്. അടുത്ത 24 മാസത്തിനകം കപ്പലിന്റെ അറ്റകുറ്റപ്പണി നടത്തി കൈമാറുന്നതിനുള്ള എൽ-വൺ/ലീസ്റ്റ് ബിഡ്ഡർ കരാറാണിത്.

കുറഞ്ഞ ചെലവിൽ, ലോകോത്തര നിലവാരത്തിൽ കപ്പലുകളുടെ അറ്റകുറ്റപ്പണി, നിർമ്മാണം എന്നിവ നടത്താനുള്ള വൈദഗ്ധ്യം ഇതിനോടകം തന്നെ കൊച്ചിൻ ഷിപ്പിയാർഡ് തെളിയിച്ചിട്ടുണ്ട്. നിലവിലെ കരാർ അനുസരിച്ച്, നാവികസേന കപ്പലിന്റെ കാര്യക്ഷമത കൂട്ടുകയും, പഴയ സാങ്കേതിക പൂർണമായും മാറ്റി പുതിയത് ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്. കഴിഞ്ഞ മാർച്ചിൽ നാവികസേനയ്ക്ക് വേണ്ടി ന്യൂജനറേഷൻ മിസൈൽ വെസൽ നിർമ്മിക്കാനുള്ള 10,000 കോടി രൂപയുടെ കരാർ കൊച്ചിൻ ഷിപ്പിയാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം നോർവെയിൽ നിന്ന് 550 കോടി രൂപയുടെ കയറ്റുമതി ഓർഡറും കൊച്ചിൻ ഷിപ്പിയാർഡിന് ലഭിച്ചിട്ടുണ്ട്.

Also Read: ‘പുരുഷന്മാർക്കും സംഘടന വേണം, സവാദിന്റെ കാര്യത്തിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്’: ജിഷിൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button