Latest NewsNewsIndia

കൊവിന്‍ ആപ്പ് സുരക്ഷിതം, ആരോപണങ്ങള്‍ തളളി കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കൊവിന്‍ ഡാറ്റകള്‍ നേരിട്ട് ചോര്‍ന്നിട്ടില്ലെന്നും ഇക്കാര്യം ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിലയിരുത്തിയതായും അദ്ദേഹം പറഞ്ഞു.

Read Also:  ലോട്ടറി വിറ്റെങ്കിലേ ജീവിക്കാൻ പറ്റൂ.. അശ്രദ്ധമായി കാറോടിച്ചതിന് നോട്ടീസ് കിട്ടിയ മുരുകൻ പറയുന്നു…

ഒരു ട്രീറ്റ് ആക്ടര്‍ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങളാണ് ടെലിഗ്രാം ബോട്ട് ആക്‌സസ് ചെയ്യുന്ന ഡാറ്റ എന്നത്. ചിലപ്പോള്‍ മുമ്പ് ചോര്‍ന്ന ഡാറ്റ ഇതില്‍ അടങ്ങിയിരിക്കാം. എല്ലാ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളിലും ഡാറ്റ സംഭരണം, ആക്‌സസ്, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുടെ ഒരു പൊതു ചട്ടക്കൂട് സൃഷ്ടിക്കുന്ന ഒരു ദേശീയ ഡാറ്റാ ഗവേണന്‍സ് നയത്തിന് അന്തിമരൂപം നല്‍കിയിട്ടുണ്ട്. കൊവിന്‍ പോര്‍ട്ടല്‍ പൂര്‍ണമായും സുരക്ഷിതമാണ്. ഡാറ്റാ സ്വകാര്യതയ്ക്ക് മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇതിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡാറ്റകള്‍ ഒടിപി കൂടാതെ വീണ്ടെടുക്കാന്‍ കഴിയുന്ന പൊതു API-കളൊന്നും നിലവിലില്ലെന്ന് കോവിന്റെ ഡെവലപ്‌മെന്റ് ടീമും അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസം കോവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത പലരുടെയും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, രാജ്യസഭാ എംപി ഡെറക് ഒബ്രിയന്‍, കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, കെ.സി വേണുഗോപാല്‍ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിംഗ്, രാജ്യസഭാ എംപിമാരായ സുസ്മിത ദേവ്, അഭിഷേക് മനു സിംഗ്വി, സഞ്ജയ് റാവത്ത് എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെയും നിരവധി പൗരന്മാരുടെയും സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button