ThiruvananthapuramKeralaNattuvarthaLatest NewsNews

മു​ൻ വി​രോ​ധം മൂലം യു​വാ​വി​നെ​യും സ​ഹോ​ദ​ര​നെ​യും ആക്രമിച്ചു : പ്രതി അറസ്റ്റിൽ

വി​ള​പ്പി​ൽ മി​ണ്ണം​കോ​ട് പ​ന​യ​റ​വി​ള മേ​ലേ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജി(43) ആ​ണ് അറസ്റ്റിലായത്

കാ​ട്ടാ​ക്ക​ട: മു​ൻ വി​രോ​ധം മൂലം യു​വാ​വി​നെ​യും സ​ഹോ​ദ​ര​നെ​യും സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സിലെ പ്ര​തി പൊലീസ് പി​ടി​യി​ൽ. വി​ള​പ്പി​ൽ മി​ണ്ണം​കോ​ട് പ​ന​യ​റ​വി​ള മേ​ലേ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ജി(43) ആ​ണ് അറസ്റ്റിലായത്. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

മാ​റ​ന​ല്ലൂ​ർ കൂ​വ​ള​ശേ​രി ധ​ന​‌ഞ്ജയം വീ​ട്ടി​ൽ ജോ​ണി എ​ന്ന വി​ഷ്ണു റോ​ഡി​ലി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന സ​ജി​യെ​യും അ​ളി​യ​നെ​യും ആ​ക്ര​മി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ സ​ജി​യു​ടെ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന്, വി​ഷ്ണു​വി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലെ വി​രോ​ധം കാ​ര​ണം സ​ജി​യും കൂ​ട്ടാ​ളി​ക​ളും വി​ഷ്ണു​വി​നെ​യും കൂ​ടെ സ​ഞ്ച​രി​ച്ചി​രു​ന്ന സ​ഹോ​ദ​ര​ൻ രാ​ഹു​ലി​നെ​യും ചെ​റു​കോ​ട് വ​ച്ച് ആ​ക്ര​മി​ച്ചു. ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന ഇ​വ​രെ ക​ല്ലു​കൊ​ണ്ടും ബി​യ​ർ​കു​പ്പി​കൊ​ണ്ടും മ​ര​വ​ടി കൊ​ണ്ടും ആണ് ആ​ക്ര​മിച്ചത്.

Read Also : ‘വുഷുവിന് വിഷു’ – സന്ദീപ് വാര്യർക്ക് പിന്നാലെ അനിയൻ മിഥുന്റെ തള്ള് കഥകളെ പരിഹസിച്ച് ഒമർ ലുലുവും

ആക്രമണ​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ വ​ല​തു ഷോ​ൾ​ഡ​റി​നും വ​ല​ത് കൈ​വി​ര​ലിന്‍റെ എ​ല്ലി​നും സ​ഹോ​ദ​ര​ൻ രാ​ഹു​ലി​ന്‍റെ ന​ട്ടെ​ല്ലി​നും വാ​രി​യെ​ല്ലിനും ക​ഴു​ത്തി​ലെ എ​ല്ലി​നും പൊ​ട്ട​ലു​ണ്ടാ​യിട്ടുണ്ട്. തു​ട​ർ​ന്ന്, ഒ​ളി​വി​ൽ പോ​യ പ്രതിയെ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ഷി​ബു​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​ള​പ്പി​ൽ സ്റ്റേ​ഷ​ൻ ഹൗ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃത്വ​ത്തി​ലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button