PalakkadNattuvarthaLatest NewsKeralaNews

ക​ച്ചേ​രി​പ്പ​റ​മ്പി​ല്‍ വീണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി : കൃ​ഷി ന​ശി​പ്പി​ച്ചു

തി​രു​വി​ഴാം​കു​ന്ന് ക​ച്ചേ​രി​പ്പ​റ​മ്പി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു

അ​ല​ന​ല്ലൂ​ർ: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ക​ച്ചേ​രി​പ്പ​റ​മ്പ് മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ശ​ല്യ​വും രൂ​ക്ഷ​മാ​വു​ക​യാ​ണ്. തി​രു​വി​ഴാം​കു​ന്ന് ക​ച്ചേ​രി​പ്പ​റ​മ്പി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. താ​ളി​യി​ല്‍ ഇ​പ്പു, അ​ബ്ദു​കു​ട്ടി എ​ന്നി​വ​രു​ടെ കാ​യ്ഫ​ല​മു​ള്ള നി​ര​വ​ധി തെ​ങ്ങു​ക​ളാ​ണ് ഒ​റ്റ​രാ​ത്രി കൊ​ണ്ട് കാട്ടാന നശിപ്പിച്ച​ത്.

പി​ലാ​ച്ചു​ള്ളി പാ​ട​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ക​ര്‍ഷ​ക​ര്‍ക്കു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൃ​ഷി​നാ​ശ​മു​ണ്ടാ​യ സ്ഥ​ലം മ​ണ്ണാ​ര്‍ക്കാ​ട് ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്റ് അ​സീ​സ് ഭീ​മ​നാ​ട് സ​ന്ദ​ര്‍ശി​ച്ചു.

Read Also : സ്ക്രൂഡ്രൈവർ കൊണ്ട് കണ്ണിൽ കുത്തി, ബ്ലേഡ് കൊണ്ട് കഴുത്തറുത്തു; സിരിഷയെ ക്രൂരമായി കൊലപ്പെടുത്തിയത് സഹോദരി ഭർത്താവ്

ഒ​രാ​ഴ്ച മു​മ്പും പി​ലാ​ച്ചു​ള്ളി പാ​ട​ത്തെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ന്‍തോ​തി​ല്‍ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. സൈ​ല​ന്റ് വാ​ലി വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നെ​ത്തി​യ കു​ട്ടി​യാ​ന​ക​ള്‍ ഉ​ള്‍പ്പെ​ട്ട ഇ​രു​പ​തം​ഗ സം​ഘം മേ​ഖ​ല​യി​ല്‍ ഭീ​തി​ പ​ര​ത്തി​യി​രു​ന്നു. പാ​ണ​ക്കാ​ട​ന്‍ റി​സ​ര്‍വ് വ​ന​ത്തി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്ന ഇ​വ​യെ വ​ന​പാ​ല​ക​ര്‍ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button