PalakkadKeralaNattuvarthaLatest NewsNews

കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്

ത​ച്ച​മ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഹം​സ (70) രാ​ധാ​കൃ​ഷ്ണ​ൻ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്

ത​ച്ച​മ്പാ​റ: കെ.​എ​സ്.​ആ​ർ.​ടി.​സി ടൗ​ൺ ടു ​ടൗ​ൺ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഓ​ട്ടോ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേറ്റു. ത​ച്ച​മ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഹം​സ (70) രാ​ധാ​കൃ​ഷ്ണ​ൻ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേറ്റത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാണ് സം​ഭ​വം. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലെ ചൂ​രി​യോ​ട് പു​ഴ പാ​ല​ത്തി​ലാ​ണ് അ​പ​ക​ടം നടന്നത്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ടൗ​ൺ ടു ​ടൗ​ൺ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും എ​തി​രെ വ​ന്ന ഓ​ട്ടോ​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ മ​റി​ഞ്ഞാണ് ഓട്ടോ യാത്രക്കാർക്ക് പരിക്കേറ്റത്.

പരിക്കേറ്റ​വ​രെ മ​ണ്ണാ​ർ​ക്കാ​ട് വ​ട്ട​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button