ThrissurKeralaNattuvarthaLatest NewsNews

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് ചോദ്യം: ഇന്ത്യയെപ്പറ്റി ചോദ്യമില്ലേയെന്ന് യെച്ചൂരി

തൃശ്ശൂര്‍: കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തുടർച്ചയായി കേസെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് സീതാറാം യെച്ചൂരി പ്രതികരിക്കാന്‍ വിസമ്മതിച്ചത്. കേസിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.

നേരത്തെ, ഡല്‍ഹിയില്‍ വെച്ചും മാധ്യമങ്ങളുടെ ചോദ്യത്തില്‍ നിന്ന് യെച്ചൂരി ഒഴിഞ്ഞുമാറിയിരുന്നു.  ‘സത്യത്തില്‍ കേസിന്റെ വിശദാംശങ്ങള്‍ എനിക്ക് അറിയില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതലായി എനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ല. മറ്റെന്തെങ്കിലും നിങ്ങള്‍ക്ക് ചോദിക്കാനുണ്ടോ? കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് താത്പര്യമില്ല, നിങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ച് ചോദ്യങ്ങളില്’, സീതാറാം യെച്ചൂരി പ്രതികരിച്ചു.

നഗ്നരായ സ്ത്രീകളുടെ മുകളിൽ ആഹാരം നിരത്തിവെച്ച് വിരുന്ന്: വിവാദമായി കാന്യേ വെസ്റ്റിന്റെ പിറന്നാള്‍ ആഘോഷം

എന്നാൽ, മോദി സര്‍ക്കാരില്‍ നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനോട് യെച്ചൂരി പ്രതികരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് യെച്ചൂരി പറഞ്ഞു.

‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. എത്ര നിഷേധിച്ചാലും മോദി സര്‍ക്കാര്‍ മാധ്യമ ഉള്ളടക്കത്തെ കയ്യടക്കുന്നുണ്ടെന്ന സത്യം മറച്ചുവെക്കാനാകില്ല’, യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button