Latest NewsNewsTechnology

കേരളത്തിൽ ട്രൂ 5ജി സേവനങ്ങൾ അതിവേഗം വ്യാപിപ്പിച്ച് ജിയോ

2023 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും 5ജി സേവനം എത്തിക്കാനാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്

കേരളത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് ട്രൂ 5ജി സേവനം എത്തിച്ച് റിലയൻസ് ജിയോ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ 35 പ്രധാന നഗരങ്ങളിലും, നൂറിലധികം ചെറുപട്ടണങ്ങളിലും ഉൾപ്പെടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും 5ജി സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിലെ ഭൂരിഭാഗം ഇടങ്ങളിലും 5ജി സേവനം എത്തിച്ച ആദ്യത്തെ ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ.

2023 ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും 5ജി സേവനം എത്തിക്കാനാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്. 700 MHz, 3500 MHz ബാൻഡുകളിലൂടനീളം ഏറ്റവും വലുതും, മികച്ചതുമായ ജിയോയുടെ 5ജി സ്പെക്ട്രം, കാരിയർ അഗ്രിഗേഷൻ എന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപഭോക്താക്കൾക്ക് അതിവേഗത്തിലുള്ള 5ജി വാഗ്ദാനം ചെയ്യുന്നത്. കേരളത്തിൽ 5ജി ലഭിക്കുന്ന പ്രധാന നഗരങ്ങൾ ഏതൊക്കെയെന്ന് അറിയാം.

Also Read: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് ചോദ്യം: ഇന്ത്യയെപ്പറ്റി ചോദ്യമില്ലേയെന്ന് യെച്ചൂരി

പയ്യന്നൂർ, തിരൂർ, കാസർഗോഡ്, കായംകുളം, വടകര, നെയ്യാറ്റിൻകര, പെരുമ്പാവൂർ, കുന്നംകുളം, ഇരിഞ്ഞാലക്കുട, കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂർ, ചിറ്റൂർ-തത്തമംഗലം, തളിപ്പറമ്പ്, നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ, മൂവാറ്റുപുഴ, ചങ്ങനാശ്ശേരി ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളിൽ ജിയോയുടെ ട്രൂ 5ജി സേവനം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button