Latest NewsNewsIndia

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം തലമുറകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലക്‌നൗ: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം തലമുറകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 90 വയസ്സുള്ള മുത്തച്ഛനും രണ്ട് പതിറ്റാണ്ടു മുന്‍പ് മരിച്ച 90 വയസ്സുളള മുതുമുത്തച്ഛനും പ്രതികളില്‍ ഉള്‍പ്പെടുന്നു.

Read Also: മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ല: അയൽകൂട്ടം അംഗങ്ങൾക്ക് 100 രൂപ വീതം പിഴ

കേസിലെ ഇരയായ 19കാരിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അവരുടെ ഗ്രാമത്തില്‍ നിന്നുള്ള 23 കാരനായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇക്കാര്യം ചോദിച്ച തങ്ങളെ യുവാവിന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പോലീസില്‍ അറിയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി പിതാവ് പറയുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. അവര്‍ കുടുംബത്തിലെ 10 അംഗങ്ങള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. കുറ്റാരോപിതരായ കുടുംബം ബുധനാഴ്ച ബുലന്ദ്ഷഹര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് ശ്ലോക് കുമാറിനെ കണ്ടിരുന്നു, അദ്ദേഹം വിഷയം അന്വേഷിക്കാനും നീതിയുക്തമായ അന്വേഷണം നടത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 376 (ബലാത്സംഗം), 147 (കലാപം), 323 (മുറിവേറ്റല്‍), 504 (ലംഘനം) എന്നിവ പ്രകാരം കേസെടുത്തതായി അഹര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) നിഷാന്‍ സിംഗ് പറഞ്ഞു. എഫ്ഐആറില്‍ പേരുള്ളവരെല്ലാം പോലീസിന് രേഖാമൂലം ലഭിച്ച പരാതിയില്‍ പ്രതികളാണ്. കുറ്റകൃത്യത്തില്‍ അവരുടെ പങ്കാളിത്തം അന്വേഷിക്കുകയും അതിനനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button