Latest NewsNewsIndia

സോഷ്യല്‍ മീഡിയ ഹീറോ മുഹമ്മദ് ഷയാന്‍ അലി ഹിന്ദുമതം സ്വീകരിച്ചു

എന്റെ പൂര്‍വ്വികരുടെ സംസ്കാരവും ജീവിതരീതിയും കണ്ടതിന് ശേഷമാണ് ഞാൻ ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനിച്ചത്

ഇസ്ലാമാബാദ് : പാകിസ്താനില്‍ ഏറെ ആരാധകരുള്ള സോഷ്യല്‍ മീഡിയ താരമായ മുഹമ്മദ് ഷയാൻ അലി ഹിന്ദു മതം സ്വീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.

പാക് സൈന്യത്തിന്റെയും ഐ എസ് ഐയുടെയും പീഡനങ്ങളെ തുടര്‍ന്ന് രാജ്യം വിടേണ്ടി വന്നപ്പോള്‍ വിഷാദാവസ്ഥയിലായ തന്റെ കൈപിടിച്ചത് ശ്രീകൃഷ്ണനായിരുന്നുവെന്നും തനിക്ക് ഇന്ത്യയിലേയ്‌ക്ക് വരാൻ ആഗ്രഹമുണ്ടെന്നു മുഹമ്മദ് ഷയാൻ അലി പറയുന്നു.

read also: ചാരായ വേട്ട: പ്രതി പിടിയിൽ

സോഷ്യൽ മീഡിയയിൽ മുഹമ്മദ് ഷയാൻ അലി പങ്കുവച്ചത് ഇപ്രകാരം,

‘രണ്ട് വര്‍ഷത്തോളമായി എന്റെ പൂര്‍വ്വികരുടെ സംസ്കാരവും ജീവിതരീതിയും കണ്ടതിന് ശേഷമാണ് ഞാൻ ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനിച്ചത്. എന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ഇസ്‌കോണിനോട് ഞാൻ നന്ദിയുള്ളവനാണ്. ഏജൻസികളുടെ പീഡനം മൂലം 2019ല്‍ എനിക്ക് പാകിസ്താൻ വിടേണ്ടി വന്നു . ഞാൻ വിഷാദാവസ്ഥയിലേക്ക് പോയിരുന്നു. തകര്‍ന്നിരുന്നു. അക്കാലത്ത് കൃഷ്ണ ഭക്തിയാണ് കരുത്ത് നല്‍കിയത് . എന്റെ മുത്തശ്ശിമാരും എന്റെ എല്ലാ പൂര്‍വപിതാക്കന്മാരും ജനിച്ച എന്റെ ‘മാതൃഭൂമി’ ഇന്ത്യയിലേക്ക് ഞാൻ വളരെ വേഗം വരും. എന്റെ ‘മണ്ണ്’, ‘ആളുകള്‍’ എന്നിവ എന്നെത്തന്നെ സ്വാംശീകരിക്കും, കാരണം അതാണ് എന്റെ വീട് .

‘എന്റെ ഗീത എന്നെ പഠിപ്പിക്കുന്നത് ഓരോ വ്യക്തിയെയും അവന്റെ മതം നോക്കാതെ ബഹുമാനിക്കാനാണ്. ഈ പ്രത്യേക ദിനത്തില്‍, എന്റെ ജീവിതത്തിലുടനീളം ഞാൻ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ച എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ആളുകളെ വേദനിപ്പിച്ചുകൊണ്ട് എന്റെ ഈ മനോഹരമായ യാത്ര ആരംഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് ഞാൻ എന്റെ വേരുകളിലേക്ക് മടങ്ങുന്നതില്‍ അഭിമാനിക്കുന്നു. എന്റെ പൂര്‍വ്വികര്‍ക്കും അങ്ങനെ തന്നെ തോന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’ – മുഹമ്മദ് ഷയാൻ അലി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button