KannurKeralaNattuvarthaNews

റെ​യി​ല്‍വേ​യു​ടെ സി​ഗ്ന​ല്‍ വ​യ​ര്‍ മു​റി​ച്ചു​മാ​റ്റി മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം : ത​മി​ഴ്‌​നാ​ട് സ്വദേശിനി പിടിയിൽ

ത​മി​ഴ്‌​നാ​ട് ചി​ന്ന​സേ​ലം മാ​മ​ന്തൂ​ര്‍ വി​ല്ലേ​ജി​ലെ നോ​ര്‍ത്ത് സ്ട്രീ​റ്റി​ല്‍ ചി​ന്ന​പൊ​ന്നു​വി​നെ​യാ​ണ് (48) റെ​യി​ല്‍വേ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

ത​ല​ശ്ശേ​രി: കൊ​ടു​വ​ള്ളി​യി​ല്‍ റെ​യി​ല്‍വേ​യു​ടെ സി​ഗ്ന​ല്‍ വ​യ​ര്‍ മു​റി​ച്ചു​മാ​റ്റി മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച ത​മി​ഴ്‌​നാ​ട് സ്വദേശിനി റെ​യി​ല്‍വേ പൊ​ലീ​സിന്റെ പി​ടി​യിൽ. ത​മി​ഴ്‌​നാ​ട് ചി​ന്ന​സേ​ലം മാ​മ​ന്തൂ​ര്‍ വി​ല്ലേ​ജി​ലെ നോ​ര്‍ത്ത് സ്ട്രീ​റ്റി​ല്‍ ചി​ന്ന​പൊ​ന്നു​വി​നെ​യാ​ണ് (48) റെ​യി​ല്‍വേ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : മുക്കാല്‍ ലക്ഷം ശമ്പളവും അലവന്‍സും ഉണ്ടായിട്ടും സ്വർണക്കടത്തുകാരില്‍ നിന്ന് മാസപ്പടി വാങ്ങും: ഞെട്ടിക്കുന്ന വിവരങ്ങൾ

ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ആ​ക്രി​സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന സ്ത്രീ​യാ​ണ് മോഷണശ്രമം നടത്തിയത്. സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്ത്രീ​ കു​യ്യാ​ലി​യി​ല്‍ നി​ന്ന് പി​ടിയിലാ​യ​ത്.

ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നോ​യ് ആ​ന്റ​ണി, എ​സ്.​ഐ കെ.​വി. മ​നോ​ജ് കു​മാ​ർ, ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ സ​ജേ​ഷ്, ശ്രീ​ര​ഞ്ജ്, ശ്രു​തി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്ത്രീയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button