Latest NewsNewsBusiness

വ്യാജ ജിഎസ്ടി ബില്ലുകൾക്ക് പൂട്ടുവീഴുന്നു, നടപടി കടുപ്പിച്ച് ജിഎസ്ടി കൗൺസിൽ

വിവിധ ഇടങ്ങളിൽ ഇതിനോടകം തന്നെ അധികൃതരുടെ നേതൃത്വത്തിൽ തട്ടിപ്പ് വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്

രാജ്യത്ത് വ്യാജ ജിഎസ്ടി ബില്ലുകൾക്കെതിരെ നടപടി കടുപ്പിച്ച് ജിഎസ്ടി കൗൺസിൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വ്യാജ ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതാണ്. കുറ്റം ചെയ്തവർക്കെതിരെയുള്ള ശിക്ഷാ നടപടികളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിനുശേഷം അറിയിക്കുന്നതാണ്. വിവിധ മേഖലകളിൽ ജിഎസ്ടി ക്രമക്കേടുകൾ വ്യാപകമായതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.

വിവിധ ഇടങ്ങളിൽ ഇതിനോടകം തന്നെ അധികൃതരുടെ നേതൃത്വത്തിൽ തട്ടിപ്പ് വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും, 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. വ്യാജ രജിസ്ട്രേഷനുകൾ സംബന്ധിച്ച് ഒട്ടനവധി പരാതികൾ ജിഎസ്ടി കൗൺസിലിന് ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് സംശയാസ്പദമായ 40,000 സ്ഥാപനങ്ങളിലാണ് ഫിസിക്കൽ വെരിഫിക്കേഷന്റെ ഭാഗമായി സന്ദർശനം നടത്തിയത്.

Also Read: കുട്ടികളിലെ തലവേദനയ്ക്ക് പിന്നിൽ

ബില്ലിലെ ക്രമക്കേടുകൾ കണ്ടെത്തിയാൽ പിഴ തുക വർദ്ധിപ്പിക്കുക, സംശയാസ്പദമായ സ്ഥാപനങ്ങളിലേക്ക് നിർബന്ധിത ഫിസിക്കൽ വെരിഫിക്കേഷൻ, തെറ്റുകുറ്റങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ജിഎസ്ടി രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെയ്ക്കൽ തുടങ്ങിയവയാണ് കുറ്റം ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button