Latest NewsKeralaNews

അവളുടെ ബാപ്പയല്ല പരീക്ഷയെഴുതിയത്, വിജയ് എന്ന നടൻ ഉയർത്തിപ്പിടിച്ച സകലമാന നിലപാടും ആവിയായിപ്പോയ ഒരു നിമിഷം: കുറിപ്പ്

പരീക്ഷ എഴുതിയതും വിജയിച്ചതും ആയിഷയാണ്

പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ച ചടങ്ങിൽ മകൾക്ക് പകരം അച്ഛനെ പൊന്നാടയണിയിച്ച നടൻ വിജയ്ക്ക് നേരെ വിമർശനം. ബാപ്പയല്ല, ആയിഷയാണ് പരീക്ഷയിൽ വിജയിച്ചത്. എന്നിട്ടും ആദരവ് അച്ഛന് ഇത് ശരിയല്ലെന്നും വിജയ് ഇത് അംഗീകരിക്കരുതായിരുന്നുവെന്നും എഴുത്തുകാരിയും അധ്യാപികയുമായ അഞ്ജു പാർവതി പ്രഭീഷ്:.

read also: അപരിചിതനായ യുവാവ് വീടിന്റെ ടെറസിൽ താമസിച്ചത് രണ്ടു ദിവസം: പിടികൂടി പൊലീസിലേൽപ്പിച്ചു

കുറിപ്പ് പൂർണ്ണ രൂപം

പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ നിറഞ്ഞ ചിരിയോടെ വേദിയിലേക്ക് സ്വീകരിച്ച് പൊന്നാടയും സർട്ടിഫിക്കറ്റും നൽകുന്ന ഇളയ ദളപതിയെ അതിരറ്റ ആരാധനയോടെ, സ്നേഹവായ്പ്പോടെ നോക്കി കാണുകയായിരുന്നു ഞാൻ. അഭിരാമിയും മേഘദർശനയും ഒക്കെ നിറഞ്ഞ സന്തോഷത്തോടെ വേദിയിൽ വരുന്നു. തികഞ്ഞ അഭിമാനത്തോടെ അവരുടെ മാതാപിതാക്കൾ നടനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നു. കാണുന്നവർക്ക് വരെ വല്ലാത്തൊരു പോസിറ്റിവിറ്റി ഫീൽ ചെയ്യുന്നു. പൊടുന്നനെ പ്ലസ് ടു കാരി ആയിഷയുടെ പേര് വിളിക്കുന്നു. ആയിഷയെ നോക്കിയ എന്റെ കണ്ണുകൾ കണ്ടത് ഒരു മധ്യവസ്കനെ! കൂടെ കറുപ്പിൽ പൊതിഞ്ഞു കെട്ടിയ ഒരു രൂപവും പിന്നെ ഒരു ആൺകുട്ടിയും. പിന്നെ കണ്ടത് ഏറ്റവും അശ്ലീലമായ ഒരു കാഴ്ച്ച!

ഉന്നത വിജയം നേടിയ പെൺകുട്ടിക്ക് നൽകേണ്ടതായ ആ പൊന്നാട, അതിന്റെ അച്ഛനെ അണിയിക്കേണ്ടി വരുന്നു വെള്ളിത്തിരയിലെ നിലപാടിന്റെ പുസ്തകത്തിന്. സിനിമകളിൽ നിലപാടുകളുടെ തേര് തെളിക്കുന്ന, അനീതികൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടുന്ന വെള്ളിത്തിരയിലെ ആ വിജയ് തീർത്തും മങ്ങിപ്പോയ, നിലപാടുകൾ ഒക്കെ ആവിയായി പോയ ഒരു രംഗം. ആകെ ആശ്വാസമായത് ഇത്തരം ഒരു അശ്ലീലം അരങ്ങേറിയപ്പോൾ, സദസ്സിൽ ഇരുന്ന് കൂവിയ കാണികൾ മാത്രം.

വിജയ് എന്ന നടൻ ഉയർത്തിപ്പിടിച്ച സകലമാന നിലപാടും ആവിയായിപ്പോയ ഒരു നിമിഷം തന്നെയായിരുന്നു ഇത്. പരീക്ഷ എഴുതിയതും വിജയിച്ചതും ആയിഷയാണ്, അവളുടെ ബാപ്പയല്ല എന്നും ഈ ചടങ്ങിൽ ആദരിക്കുന്നത് പരീക്ഷാ മികവ് നേടിയ കുട്ടികളെയാണ്, അല്ലാതെ അവരുടെ അപ്പനല്ല എന്ന് ഉറക്കെ പറയാനുള്ള ആർജ്ജവം വിജയ് കാണിച്ചിരുന്നുവെങ്കിൽ അതായിരുന്നേനെ നിങ്ങളിലെ സെലിബ്രിറ്റിയെ ലോകം പൊന്നാട കൊണ്ട് അണിയിക്കുമായിരുന്ന മുഹൂർത്തം! അംബേദ്കറിനെയും പെരിയോറിനെയും കാമരാജിനെയും പഠിക്കണമെന്ന് വിദ്യാർത്ഥികളോട് ഉറക്കെപ്പറഞ്ഞ നിങ്ങൾ ആ പൊന്നാട അയാൾക്ക് അണിയിക്കാതെ ആ പെൺകുട്ടിയെ അണിയിച്ചിരുന്നെങ്കിൽ അതായിരുന്നു വിദ്യാർത്ഥികൾക്ക് മുന്നിൽ കാണിക്കാൻ പറ്റുമായിരുന്ന റിയൽ ലൈഫ് മെസ്സേജ്.
ആ കുട്ടിയുടെ വസ്ത്രധാരണത്തെ കുറിച്ച് ഒന്നും പറയുന്നില്ല. അത് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം. പക്ഷേ ഇത്രമേൽ മതബോധം ഉള്ള ഒരു കുടുംബം എന്തിന് ഇത്തരം ഒരു പരിപാടിക്ക് വന്നു എന്നത് ചോദ്യം.അവരുടെ മതബോധപ്രകാരം പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ ശരീരത്തിൽ ഏത് രീതിയിൽ സ്പർശിക്കുന്നതും നിഷിദ്ധമാണ് എന്നിരിക്കെ ഇത്തരം ഒരു ചടങ്ങ് വിജയ് എന്ന നടന്റെ പേരിൽ സംഘടിപ്പിക്കുന്നതും അദ്ദേഹമാണ് പൊന്നാടയും സർട്ടിഫിക്കറ്റ് നൽകുന്നത് എന്നറിഞ്ഞിട്ടും എന്തിന് വന്നു? അപ്പോൾ മകളുടെ പേരിൽ കിട്ടുന്ന ആനുകൂല്യം വേണം, അംഗീകാരം വേണം. പക്ഷേ അത് അവൾക്ക് നേരിട്ട് വാങ്ങാൻ മതം തടസ്സമാകുന്നു. അതുകൊണ്ട് അച്ഛനും സഹോദരനും അത് ഉളുപ്പ് ഇല്ലാതെ വാങ്ങുന്നു.

തമിഴ്നാട്ടിലെ വൻ ലിബറൽ പ്രഭുക്കൾ ആയ നടികർ കമൽഹാസനും പ്രകാശ് രാജുമൊക്കെ എന്ത് പറയുന്നു എന്നറിയാൻ കട്ട വെയ്റ്റിങ്. ഇവിടുത്തെ പ്രബുദ്ധരൊന്നും മിണ്ടുന്നതേ ഇല്ലല്ലോ. ആട്ടിൻത്തോലിട്ട കേരള പുരോഗമനവാദികൾ നിരങ്ങി നടന്ന പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ആട്ടിൻക്കൂടുകളിൽ ആട് പോയിട്ട് അവറ്റകളുടെ പൂട പോലും കാണാനുമില്ല. ഒരുകാര്യത്തിൽ സന്തോഷമുണ്ട്. കേരളത്തിലെ സമസ്തയ്ക്ക് തമിഴ് നാട്ടിലും ബ്രാഞ്ച് ഉണ്ടെന്ന് കാട്ടിത്തരാൻ ഈ ചടങ്ങ് കൊണ്ട് കഴിഞ്ഞല്ലോ.

NB : ഇനി ഇതിന് ബാലൻസ് കെ നായർസ് ഒപ്പിക്കാൻ ഉത്തരേന്ത്യയിലെ ഏതെങ്കിലും വിവരദോഷികൾ തിയേറ്ററിൽ കൊണ്ട് വന്ന ഹനുമാൻ പ്രതിഷ്ഠ ഇവിടെ ഒട്ടിക്കേണ്ട!

shortlink

Related Articles

Post Your Comments

Related Articles


Back to top button