KeralaLatest NewsNews

കേസിനെ ചൊല്ലി തർക്കം: അഭിഭാഷകനെ മറ്റൊരു അഭിഭാഷകൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിൽ അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്വ രാഹുൽ കുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ അശോക് അമാനാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ചെങ്ങന്നൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനാണ് രാഹുൽ കുമാർ. പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ചെങ്ങന്നൂർ എംസി റോഡിലെ അശോക് അമാന്റെ വീടിന് മുന്നിൽ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. വഴിവക്കിൽ വെച്ച് അശോക് അമാന്റെ വക്കാലത്ത് ഒഴിയുന്ന കേസുകൾ തട്ടിയെടുക്കുന്നു എന്നതിനെ സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി.

രാഹുലിന്റെ ഓഫീസിലെ സ്ത്രീകളോട് അശോക് അമാൻ മോശമായി പെരുമാറുന്നുവെന്ന എതിർ പരാതിയും ഉണ്ടായി. ഇതിനെ ചൊല്ലി രാഹുലും അശോക് അമാനും തമ്മിൽ തർക്കം കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button