KeralaLatest NewsNews

സംസ്ഥാനത്ത് ഇടവപ്പാതി ശക്തി പ്രാപിക്കുന്നു, ഇന്ന് മുതൽ കനത്ത മഴയ്ക്ക് സാധ്യത

മഴയ്ക്കൊപ്പം ഇടിമിന്നൽ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതാണ്

സംസ്ഥാനത്ത് ഇന്ന് മുതൽ ഇടവപ്പാതി സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലകൾക്കും അലർട്ട് നൽകിയിട്ടില്ലെങ്കിലും, നാളെ അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴ ശക്തമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴയ്ക്കൊപ്പം ഇടിമിന്നൽ, കാറ്റ് എന്നിവ അനുഭവപ്പെടുന്നതാണ്. അതേസമയം, തീരദേശങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കേണ്ടതാണ്.

Also Read: ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ… ഫലം നിശ്ചയം

shortlink

Related Articles

Post Your Comments

Related Articles


Back to top button