Latest NewsKeralaNews

കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസിന് ആരംഭം, ഇനി കേരളത്തില്‍ ഏത് സ്ഥലത്തേയ്ക്കും 16 മണിക്കൂറിനുള്ളില്‍ സാധനം എത്തും

കോട്ടയം : കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ മറ്റൊരു ജില്ലയിലുള്ളവര്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും കൈപ്പറ്റുന്നതിനും കെഎസ്ആര്‍ടിസിയുടെ കൊറിയര്‍ സര്‍വീസിന് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ചു. കോട്ടയം, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശേരി ഡിപ്പോകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്.

Read Also: കുട്ടിപ്പാവാടയോ കുട്ടിയുടുപ്പോ ധരിച്ചു വരരുത്: ഹാഫ് പാന്റ്‌സ്, ബര്‍മുഡ വന്നിവയ്ക്കും വിലക്കുമായി ക്ഷേത്ര സമിതി

ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസ് വഴിയാകും കൊറിയര്‍ സര്‍വീസിന്റെയും പ്രവര്‍ത്തനം. രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തനം. 200 കിലോമീറ്റര്‍ പരിധിയില്‍ 25 ഗ്രാം പാഴ്‌സലിന് 30 രൂപ, 50 ഗ്രാമിന് 35 രൂപ, 75ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്. മൂന്ന് ദിവസത്തിനുള്ളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button