Latest NewsNewsIndia

കുട്ടിപ്പാവാടയോ കുട്ടിയുടുപ്പോ ധരിച്ചു വരരുത്: ഹാഫ് പാന്റ്‌സ്, ബര്‍മുഡ എന്നിവയ്ക്കും വിലക്കുമായി ക്ഷേത്ര സമിതി

മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ക്ഷേത്രത്തിന് അകത്തു പ്രവേശിപ്പിക്കില്ല

ഷിംല: ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കുട്ടിപ്പാവാടയോ കുട്ടിയുടുപ്പോ ധരിച്ച്‌ വരരുതെന്ന നിര്‍ദേശവുമായി ഷിംലയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈന ക്ഷേത്രം അധികൃതര്‍. അച്ചടക്കവും ഹിന്ദു സംസ്‌കാരത്തിലെ മൂല്യങ്ങളും പാലിക്കുക ലക്ഷ്യമിട്ടാണ്‌ ഇത്തരമൊരു നിബന്ധന മുന്നോട്ടുവെക്കുന്നതെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

read also:കലിംഗ സര്‍വകലാശാല നിരോധിച്ച സര്‍വകലാശാലകളുടെ പട്ടികയിലുള്ളതാണ്, പറഞ്ഞത് ബോധ്യമായ കാര്യം: പി എം ആര്‍ഷോ

ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ച നോട്ടീസില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളും പുരുഷന്മാരും മാന്യമായ വസ്ത്രം ധരിച്ചിരിക്കണം. ചെറിയ വസ്ത്രങ്ങള്‍, ഹാഫ് പാന്റ്‌സ്, ബര്‍മുഡ, മിനി സ്‌കര്‍ട്ട്, നൈറ്റ് സ്യൂട്ട്, കീറിയ ജീന്‍സ് തുടങ്ങിയവ ധരിക്കരുത് എന്നാണു നിർദേശിച്ചിരിക്കുന്നത്.

മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ക്ഷേത്രത്തിന് അകത്തു പ്രവേശിപ്പിക്കില്ലെന്ന് ക്ഷേത്ര പുരോഹിതനായ സഞ്ജയ് കുമാര്‍ ജെയ്ന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button