Latest NewsKeralaNews

18 വയസ് തികയാത്ത അനിയന്മാർക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകി: വെട്ടിലായി ചേട്ടന്മാർ, പിഴയും ശിക്ഷയും  

മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത അനിയന്മാർക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ രണ്ട് യുവാക്കൾക്ക് പിഴയും ശിക്ഷയും വിധിച്ച് കോടതി. മലപ്പുറത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ചേട്ടന്മാർ പൊലീസ് വലയിലായത്. തളികപ്പറമ്പിൽ മുഹമ്മദ് ഷഫീഖ് (23), കല്പകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫസൽ യാസീൻ (22) എന്നിവരാണ് അനിയന്മാർക്ക് സകൂട്ടർ നൽകി വെട്ടിലായത്.

പുത്തനങ്ങാടി – തുവ്വക്കാട് പബ്ലിക് റോഡിൽ സ്‌കൂട്ടർ ഓടിച്ചതിന് ആണ് ഒരാൾ പിടിയിലായത്. രണ്ടാമൻ കടുങ്ങാത്തുകുണ്ട് – പാറമ്മലങ്ങാടി റോഡിൽ വെച്ചാണ് കുടുങ്ങിയത്. രണ്ട് പേർക്കും 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ.

കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പൊലീസ് വിട്ടയച്ചെങ്കിലും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ആർസി ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button