KeralaLatest NewsNews

കുസാറ്റിൽ കെഎസ്‌യു – എസ്എഫ്‌ഐ സംഘർഷം: അഞ്ചു പേർക്ക് പരിക്ക്

കൊച്ചി: കുസാറ്റിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം. അഞ്ചു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കെഎസ്‌യു പ്രവർത്തകരായ നാല് വിദ്യാർത്ഥികൾക്കും ഒരു ഓഫീസ് ജീവനക്കാരിക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്‌ഐ പ്രവർത്തകരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

Read Also: ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഗുണവും ദോഷവും മനസിലാക്കാം

കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനിയറിംഗ് വിഭാഗത്തിലാണ് സംഘർഷം നടന്നത്. കലോത്സവവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ സംഘർഷത്തിൽ ഇന്ന് അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് വച്ചിരുന്നു. പ്രിൻസിപ്പാളിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിൽ മൊഴി നൽകാനെത്തിയ കെഎസ്‌യു പ്രവർത്തകരെ കാമ്പസിലുള്ളവരും പുറത്ത് നിന്നെത്തിയവരുമായ എസ്എഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്നാണ് കെഎസ്‌യുവിന്റെ ആരോപണം.

Read Also: അമല്‍ ജ്യോതി വിഷയം വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചു: ക്രൈസ്തവന്റെ ക്ഷമ ദൗര്‍ബല്യമായി കരുതിയെന്ന് സീറോമലബാര്‍സഭ

shortlink

Related Articles

Post Your Comments

Related Articles


Back to top button