Latest NewsIndiaNewsCrime

ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞു ക്ഷണിച്ചു, മദ്യം നല്‍കിയശേഷം കൊലപ്പെടുത്തി: മകനെ കൊന്ന കാമുകനെ വകവരുത്തി യുവതി

സംഭവശേഷം നാലുപ്രതികളും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്

വിശാഖപട്ടണം: ഒന്നരവര്‍ഷം മുൻപ് മകനെ കൊലപ്പെടുത്തിയ തന്റെ മുൻകാമുകനെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ നരസരോപേട്ട് സ്വദേശിയായ ജാൻബി എന്ന നാല്പതുകാരിയാണ് മുൻകാമുകനും ഗുണ്ടയുമായ ഷെയ്ഖ് ഭാജി(36)യോട് തന്റെ പ്രതികാരം വീട്ടിയത്.

ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കിയശേഷം ഭാജിയെ കുത്തിക്കൊല്ലുകയും ശേഷം മൃതദേഹം പെട്രൊളിച്ച്‌ കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ജാൻബിയും സഹോദരനും അടക്കം നാലുപ്രതികൾ പോലീസില്‍ കീഴടങ്ങി.

read also: വിദ്യ ഒളിച്ചുതാമസിച്ചെന്നത് വസ്തുത, സിപിഎം ഒളിച്ചു താമസിപ്പിച്ചിട്ടില്ല: എം കുഞ്ഞമ്മദ്

15 വര്‍ഷം മുൻപ് യുവതിയുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. രണ്ടു ആൺമക്കൾ ഉള്ള ജാൻബി നാട്ടിലെ ഗുണ്ടയായ ഷെയ്ഖ് ഭാജിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ മക്കൾ ഇത് എതിർത്തിരുന്നു. വീട്ടിൽ ഇയാൾ വരുന്നത് ചോദ്യം ചെയ്ത മൂത്ത മകനെ 2021 ഓഗസ്റ്റിലാണ് ഷെയ്ഖ് ഭാജിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇതോടെ കാമുകനായ ഷെയ്ഖ് ഭാജിയോട് ജാൻബിക്ക് പകയായി. മകനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയായ കാസിം എന്നയാളെ 2021 ഡിസംബറില്‍ തന്നെ ജാൻബിയും ഇളയമകനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇതിനു ശേഷം ജാൻബിയും കൂട്ടാളികളും പോലീസില്‍ കീഴടങ്ങി. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഭാജിയെ വകവരുത്താനുള്ള പദ്ധതികള്‍ ജാൻബി നടപ്പിലാക്കിയത്.

സുഹൃത്തുക്കളായ യുവതികളുടെ സഹായത്തോടെ ഭാജിയുടെ നമ്പർ സംഘടിപ്പിച്ച ജാൻബി തന്റെ പിണക്കം മാറിയെന്നും ഇനി ഒരുമിച്ച്‌ ജീവിക്കണമെന്നും പറഞ്ഞാണ് ഭാജിയെ തന്റെ കെണിയിൽ വരുത്തിയത്. തുടർന്ന് വീട്ടിൽ എത്തിയ ഭാജിയെ ജാൻബിയും സഹോദരനായ ഹുസൈൻ, ഇയാളുടെ സുഹൃത്തുക്കളായ ഗോപാലകൃഷ്ണ, ഹാരിഷ് എന്നിവരും ചേര്‍ന്ന് കൊലപ്പെടുത്തിയശേഷം മൃതദേഹം പെട്രൊളൊഴിച്ച്‌ കത്തിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് പാതി കത്തിക്കരിഞ്ഞനിലയിലുള്ള മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. സംഭവശേഷം നാലുപ്രതികളും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button