Latest NewsIndiaNews

പുരി ജഗന്നാഥന്റെ മണ്ണിലെത്തിയ ഭക്തര്‍ക്ക് സൗകര്യമൊരുക്കി സഹായിച്ചത് 1,1000 ആര്‍എസ്എസ് പ്രവര്‍ത്തകര്‍

ഭുവനേശ്വര്‍ : പുരി ജഗന്നാഥന്റെ മണ്ണിലെത്തിയ ഭക്തര്‍ക്ക് സൗകര്യമൊരുക്കി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. പത്ത് ദിവസത്തെ തയ്യാറെടുപ്പുക്കൊടുവില്‍ 1,1000 പ്രവര്‍ത്തകരാണ് രഥയാത്രയെ വരവേറ്റതും നിയന്ത്രിച്ചതും. നഗര കവാടത്തില്‍ ഭക്തരെ വരവേറ്റത് മുതല്‍ പകല്‍ മുഴുവന്‍ നീണ്ട യാത്രകളില്‍ തളര്‍ന്നുപോയവര്‍ക്ക് ആതുരശുശ്രൂഷയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നല്‍കി. ജഗന്നാഥപുരി ക്ഷേത്രത്തിലേക്കുള്ള പാതിയില്‍ 500 മീറ്റര്‍ ദൂരം മനുഷ്യചങ്ങല തീര്‍ത്താണ് പ്രവര്‍ത്തകര്‍ ജനാവലിയെ നിയന്ത്രിച്ചത്.

Read Also: വിദ്യക്ക് ദേഹാസ്വാസ്ഥ്യം, ഡോക്ടറെത്തി, ആശുപത്രിയിലേക്ക് മാറ്റി

ഭക്തര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയത് പ്രവര്‍ത്തകരാണ്. ഓരോ പത്ത് മിനിറ്റ് കൂടുമ്പോഴും കുടിവെള്ളവും ലഘുഭക്ഷണവും എത്തിച്ചു. രഥയാത്ര കടന്നുപോകുന്ന വഴികള്‍ അതിന് പിന്നാലെ ശുചീകരിച്ചും മാതൃകയായി പ്രവര്‍ത്തകര്‍. പ്രാഥമിക രക്ഷയ്ക്കായി 15 ഇടങ്ങളില്‍ താത്കാലിക ക്ലിനിക്കുകളും ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സജ്ജമാക്കി.
നിരവധി പേരാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളം പ്രശംസിച്ച് രംഗത്തെത്തിയത്. ഒഡീഷ സര്‍ക്കാരും പോലീസും പ്രവര്‍ത്തകരെ അനുമോദിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് പുരിയുടെ മണ്ണ് രഥോത്സവത്തിനായൊരുങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button