Latest NewsNewsIndia

സ്കൂൾ ബാഗുകളുടെ ഭാരത്തിന് പ്രത്യേക മാനദണ്ഡം! ഉത്തരവ് പുറത്തിറക്കി കർണാടക വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പിന്റേതാണ് ഈ നടപടി

വിദ്യാർത്ഥികളുടെ സ്കൂൾ ബാഗുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗ്ഗനിർദേശങ്ങളുമായി കർണാടക വിദ്യാഭ്യാസ വകുപ്പ്. മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഉത്തരവ് പ്രകാരം, സ്കൂൾ ബാഗിന്റെ അനുവദനീയമായ പരമാവധി ഭാരം വിദ്യാർത്ഥിയുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടാൻ പാടില്ല. കൂടാതെ, ആഴ്ചയിൽ ഒരു ദിവസം ബാഗില്ലാ ദിവസമായി ആചരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതൽ രണ്ടാം ക്ലാസ് വരെയുളള കുട്ടികളുടെ ബാഗുകളുടെ ഭാരം 1.5- 2 കിലോഗ്രാമും, മൂന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2-3 കിലോഗ്രാമും മാത്രമേ പാടുള്ളൂ. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ 3-4 കിലോഗ്രാം, ഒമ്പതാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 4-5 കിലോഗ്രാം എന്നിങ്ങനെ മാത്രമാണ് സ്കൂൾ ബാഗുകളുടെ ഭാരം അനുവദിക്കുകയുള്ളൂ.

Also Read: പകർച്ചപ്പനി ഭീതിയിൽ കേരളം! പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്

2019-ലെ സർക്കുലർ വീണ്ടും സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. ഇതിനോടൊപ്പം ഉത്തരവ് കർശനമായി നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസർമാരോട് നിർദ്ദേശിക്കുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പിന്റേതാണ് ഈ നടപടി. ഡോ.വി.പി നിരഞ്ജനാരാധ്യ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്. സ്കൂൾ ബാഗുകളുടെ അമിതഭാരം മൂലം കുട്ടികൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button