Latest NewsNewsIndia

വിജിലന്‍സ് റെയിഡ്: രണ്ട് കോടിയിലധികം രൂപ അടങ്ങിയ ആറ് പെട്ടികള്‍ അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് സബ് കലക്ടര്‍

ആറ് പെട്ടികള്‍ അയല്‍വാസിയുടെ ടെറസില്‍ നിന്നും കണ്ടെത്തി.

ഭുവനേശ്വര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സബ് കലക്ടറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡിനെത്തിയപ്പോള്‍ നടന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൈക്കൂലി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒഡിഷയിലെ അഡീഷണല്‍ സബ് കലക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടിന്റെ വീട്ടിൽ വിജിലൻസ് എത്തിയത്.

read also: ‘അമ്മ’യുടെ നിര്‍ണായക ഇടപെടല്‍: നടന്‍ ഷെയ്‌ന്‍ നിഗവുമായുള്ള നിര്‍മ്മാതാക്കളുടെ പ്രശ്നങ്ങൾക്ക് അവസാനം

ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ അയല്‍വാസിയുടെ വീടിന്റെ ടെറസിലേക്ക് പണപ്പെട്ടികള്‍ സബ് കലക്ടര്‍ വലിച്ചെറിഞ്ഞു. രണ്ട് കോടിയിലധികം രൂപ അടങ്ങിയ ആറ് പെട്ടികള്‍ അയല്‍വാസിയുടെ ടെറസില്‍ നിന്നും കണ്ടെത്തി.

ഭുവനേശ്വറിലെ കാനൻ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, അദ്ദേഹത്തിന്റെ ഓഫീസ് ചേംബര്‍, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവ ഉള്‍പ്പെടെ 9 സ്ഥലങ്ങളില്‍ ഒരേസമയമായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. ഇതുകൂടാതെ, റൗട്ടിന്റെ പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അഞ്ച് വീടുകളിലും വിജിലൻസ് തിരച്ചില്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button