Latest NewsKerala

  കേസ് തള്ളിപ്പോകുമ്പോൾ ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരും: ഒടുവിൽ മൗനം വെടിഞ്ഞ് എകെ ആന്റണി

തിരുവനന്തപുരം: മോന്‍സൻ മാവുങ്കലുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പിന്തുണയുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. ആരോപണങ്ങളുടെ പേരിൽ കെ സുധാകരനെതിരെ പോലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വിലപോകില്ലെന്നും അത് കോടതിയിൽ വിസ്താരത്തിനെത്തുമ്പോൾ തള്ളിപ്പോകുമെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.

കേസെടുക്കുക മാത്രമാണ് പോലീസിന്റെ പണിയെന്നും അന്തിമ തീരുമാനം കോടതിയുടേത് മാത്രമാണെന്നും പറഞ്ഞ അദ്ദേഹം നിലനില്പില്ലാതെ സുധാകരനുമേലുള്ള കേസ് തള്ളിപ്പോകുമ്പോൾ ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

പൊലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണ്. കേസ് പൊലീസിന്റെ ഭാ​ഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാ​ഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button