KollamLatest NewsKeralaNattuvarthaNews

പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

പുനലൂർ സ്വദേശി ഷാജി(42-സാജൻ)യെയാണ് പുനലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്

അഞ്ചൽ: പോക്സോ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. പുനലൂർ സ്വദേശി ഷാജി(42-സാജൻ)യെയാണ് പുനലൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ചൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : വ്യാജ സർട്ടിഫിക്കറ്റ് നിഖിൽ നൽകിയാലും, വിദ്യ നൽകിയാലും അത് വ്യാജം തന്നെ, ക്രിമിനൽ കുറ്റകൃത്യം- ബിന്ദു അമ്മിണി

2010-ൽ ഏരൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ​. കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ വേളയിൽ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന്, കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Read Also : പാർട്ടി രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കി നേതാക്കള്‍ക്ക് കെണിയൊരുക്കുന്നത് 2 പാർട്ടി ഗ്രൂപ്പുകൾ: സിപിഎമ്മിന് തലവേദന

കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button