Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം

ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് വർദ്ധിച്ചത്

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,400 രൂപയാണ് വിപണി നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 4,525 രൂപ നിരക്കിലാണ് ഇന്ന് വ്യാപാര പുരോഗമിക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. വരും ദിവസങ്ങളിൽ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 15 രൂപയുമാണ് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ സ്വർണവില എത്തിയത് ജൂൺ 23-നാണ്. പവൻ സ്വർണത്തിന് 43,280 രൂപയും, ഒരു ഗ്രാമിന് 5,410 രൂപയുമാണ് അന്നത്തെ നിരക്ക്.

Also Read: പ്ലസ് വൺ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 74.50 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 596 രൂപ നിരക്കിലും, 10 ഗ്രാം വെള്ളിക്ക് 7,450 രൂപ നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button