ThrissurKeralaNattuvarthaLatest NewsNewsCrime

വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ

തൃശൂർ: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയിൽ നിന്ന് തൃശൂർ അന്തിക്കാട് പൊലീസ് പിടികൂടി. വിസ വാഗ്ദാനം ചെയ്ത് 6 മുതല്‍ 12 ലക്ഷം വരെയാണ് ഇവർ ആളുകളിൽ നിന്ന് വാങ്ങിയത്.

താനെ സ്വദേശികളായ ജോജോ വിൽഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വിൽഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. തൃശൂർ എറണാകുളം ജില്ലകളിൽ നിന്നടക്കം 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. തട്ടിപ്പിന് ഇരയായവരിൽ കൂടുതലും തൃശൂർ ജില്ലക്കാരാണ്.

ഭർത്താവ് ഗൾഫിലേക്ക് പോയപ്പോൾ ഭർത്താവിന്റെ സുഹൃത്ത് അതുലിനൊപ്പം ലിവ് ഇൻ റിലേഷൻ : ഒടുവിൽ കാമുകൻ കൊലയാളിയായി

തൃശൂർ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രൊവിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button