ErnakulamKeralaNattuvarthaLatest NewsNews

ദേഹാസ്വാസ്ഥ്യം: അബ്ദുൾനാസർ മദനിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മദനി കേരളത്തിലെത്തിയത്.

രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വൻ സ്വീകരണം നല്‍കിയിരുന്നു. രാത്രി ഒൻപത് മണിയോടെയാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നെടുമ്പാശേരി വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മദനി ഇവിടെ നിന്ന് അൻവാർശേരിയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

മുദ്രാ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് യുവാവിന്റെ തട്ടിപ്പ്: റെയില്‍‍വേ ജീവനക്കാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

പിന്നാലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മദനി ഇന്ന് ആശുപത്രിയിൽ തുടരുമെന്നും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ നാളെയോടെ കൊല്ലത്തേക്ക് തിരിക്കുമെന്നുമാണ് ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button