ThiruvananthapuramKeralaNattuvarthaLatest NewsNews

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് 10,000 രൂ​പ മോ​ഷ്ടി​ച്ചു: യു​വാ​വ് അ​റ​സ്റ്റി​ല്‍

പാ​റ​ശ്ശാ​ല ക​രു​മാ​നൂ​ര്‍ സ്വ​ദേ​ശി മ​ഹേ​ഷാ​ണ് (20) അ​റ​സ്റ്റി​ലാ​യ​ത്

പാ​റ​ശ്ശാ​ല: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്ന് 10,000 രൂ​പ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. പാ​റ​ശ്ശാ​ല ക​രു​മാ​നൂ​ര്‍ സ്വ​ദേ​ശി മ​ഹേ​ഷാ​ണ് (20) അ​റ​സ്റ്റി​ലാ​യ​ത്.

ഒ​രാ​ഴ്ച മു​മ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാ​റ​ശ്ശാ​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യെ കാ​ണാ​നാ​യെ​ത്തി​യ പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി​യാ​യ സ​ന്തോ​ഷി​ന്റെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് മോ​ഷണം പോയത്.

Read Also : യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വം: യുവാവ് അറസ്റ്റിൽ

സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി ല​ഭി​ച്ച തു​ക​യാ​യി​രു​ന്നു ഇ​ത്. രോ​ഗി​യെ ക​ണ്ട​ശേ​ഷം അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഓ​ട്ടോ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

തു​ട​ര്‍ന്ന്, പാ​റ​ശ്ശാ​ല പൊ​ലീ​സി​ല്‍ ന​ല്‍കിയ പ​രാ​തിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സി.​സി.​ടി.​വി ദൃശ്യങ്ങൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തും അ​റ​സ്റ്റ് ചെ​യ്ത​തും. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button