ThiruvananthapuramLatest NewsKeralaNattuvarthaNews

ഹിജാബിന് അനുമതി ഇല്ല, ഓപ്പറേഷന്‍ തീയറ്ററില്‍ നീളന്‍ വസ്ത്രത്തിന് അനുമതി വേണം: എംബിബിഎസ് വിദ്യാര്‍ഥികളുടെ കത്ത് പുറത്ത്

നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ഓപ്പറേഷന്‍ തിയറ്ററില്‍ ധരിക്കാന്‍ അനുവാദം നല്‍കണം

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ നീളന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതി നൽകണമെന്ന ആവശ്യവുമായി ഒരു കൂട്ടം മുസ്ലീം എംബിബിഎസ് വിദ്യാര്‍ഥികളുടെ കത്ത്. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ത്ഥി  തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസിന് നല്‍കിയ  കത്തില്‍ 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ ഒപ്പിട്ടുണ്ട്.

READ ALSO: വീട്ടിൽ പീഡനവും ദുര്‍മന്ത്രവാദവും, പരാതിയുമായി യുവതി: ഭർത്താവും അമ്മയും ഒളിവിൽ, ഭര്‍തൃപിതാവ് അറസ്റ്റില്‍

‘ഞങ്ങളുടെ മതവിശ്വാസമനുസരിച്ച്‌, എല്ലാ സാഹചര്യങ്ങളിലും മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമാണ്. ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിർദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉണ്ട്. നീളമുള്ള കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. ഈ വിഷയത്തിലേക്ക് ശ്രദ്ധ നല്‍കണം. തങ്ങള്‍ക്ക് നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ഓപ്പറേഷന്‍ തിയറ്ററില്‍ ധരിക്കാന്‍ അനുവാദം നല്‍കണം’- വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് അയച്ച കത്തില്‍ പറയുന്നു.

ഇത്തരമൊരു ആവശ്യം വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായതായും ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചതായും പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസ് പറഞ്ഞു. ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുമ്പോള്‍ ഓപ്പറേഷന്‍ തിയറ്ററില്‍ ചെയ്യേണ്ടുന്ന കാര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും, കൈകള്‍ ഇടക്കിടെ കഴുകേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ഇത്തരം കാര്യങ്ങള്‍ ഉള്ളത് കൊണ്ട് കൈകള്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചതായും ഡോ. ലിനറ്റ് ജെ.മോറിസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button