Latest NewsIndiaNews

ആനകള്‍ ശക്തരാണ്, അരിക്കൊമ്പന് ഒന്നും സംഭവിക്കില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി:അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും മയക്ക് വെടി വയ്ക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂലൈ 6 ന് പരിഗണിക്കും. ആനകള്‍ ശക്തരാണെന്നും ഒന്നും സംഭവിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

read also:ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മോദി സര്‍ക്കാരിന് ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ: റിപ്പോര്‍ട്ട് ഇങ്ങനെ

സംഘടനക്കായി അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയില്‍ ഹാജരായി. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അനയ്ക്ക് പരിക്കുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ അരിക്കൊമ്പന്‍ പുതിയ സ്ഥലവുമായി നന്നായി ഇണങ്ങുന്നുവെന്നാണ് തമിഴ്‌നാട് വനം വകുപ്പ് പറയുന്നത്. കളക്കാട് മുണ്ടന്‍തുറൈ കടുവാസങ്കേതത്തില്‍ കോതയാറില്‍ പുല്ലെല്ലാം തിന്ന് ഉഷാറായി നില്‍ക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് വനം വകുപ്പ് പുറത്ത് വിട്ടിരുന്നു. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button