Latest NewsNewsIndia

ലോകത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടു, ആദ്യ അഞ്ചിൽ ഇടം നേടി ഇന്ത്യയിലെ ഈ വിഭവങ്ങൾ

ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇറാനിൽ നിന്നുള്ള ചിക്കൻ വിഭവമായ ജുജെ കബാബ് ആണ്

ലോകത്തിലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടു. ടേസ്റ്റ് അറ്റ്‌ലസ് എന്ന ഓൺലൈൻ ട്രാവൽ ഗൈഡാണ് ചിക്കൻ വിഭവങ്ങളുടെ പട്ടിക ജനപ്രീതി അനുസരിച്ച് തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണ ലോകത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച ചിക്കൻ വിഭവങ്ങൾ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ടേസ്റ്റ് അറ്റ്‌ലസിന്റെ ലോകത്തിലെ മികച്ച 50 ചിക്കൻ വിഭവങ്ങളിലാണ് നാല് സ്ഥാനങ്ങൾ ഇന്ത്യ ഉറപ്പിച്ചത്.

ഇന്ത്യയിലെ മികച്ച ചിക്കൻ വിഭവങ്ങളിൽ ഒന്നായ മുർഗ് മഖാനിയാണ് പട്ടികയിൽ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്. മുർഗ് ടിക്കയ്ക്കാണ് നാലാം സ്ഥാനം. 19-ാം സ്ഥാനത്ത് തന്തൂരി മുർഗ്, 25-ാം സ്ഥാനത്ത് ചിക്കൻ 65 എന്നിവയും ഇടം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യൻ ഭക്ഷ്യ വിഭവങ്ങൾക്ക് ഒട്ടനവധി ആരാധകരാണ് ഉള്ളത്. ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇറാനിൽ നിന്നുള്ള ചിക്കൻ വിഭവമായ ജുജെ കബാബ് ആണ്. രണ്ടാം സ്ഥാനം ദക്ഷിണ കൊറിയൻ ചിക്കൻ വിഭവമായ ഡാക് ഗാൽബി സ്വന്തമാക്കി.

Also Read: ‘എനിക്കു വിശക്കുന്നു’, ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച് ജിഷയുടെ അമ്മ രാജേശ്വരി

shortlink

Post Your Comments


Back to top button