Latest NewsKerala

‘സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുന്നു’- തൊപ്പിയെ കുറിച്ച് പാളയം ഇമാം

തിരുവനന്തപുരം: അടുത്തിടെ അറസ്റ്റിലായ യൂട്യൂബർ തൊപ്പിക്കെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുകയാണെന്ന് ഈദ് പ്രാർഥനകൾക്ക് നേതൃത്വം നൽകിക്കൊണ്ടുള്ള പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

‘പുതുതലമുറയെ അറിയാതെ പോവുകയാണ്. അവരെ അറിയുകയും ക്രിയാത്മകമായി പ്രവർത്തിക്കാനും പ്രാപ്തരാക്കണം.’ അകലങ്ങളിൽ നിന്ന് ഉത്തരവിറക്കുന്ന കാരണവന്മാരെ അല്ല കുട്ടികൾക്ക് വേണ്ടത്. സുഹൃത്തുക്കളായ മാതാപിതാക്കളെയാണെന്നും സുഹൈബ് മൗലവി പറഞ്ഞു.

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് സുഹൈബ് മൗലവി. ഏക സിവിൽ കോഡ് രാജ്യത്തിൻറെ വൈവിധ്യങ്ങളെ ഇല്ലാതാക്കും. ഏക സിവിൽ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും. ഭരണഘടനയെ ഹനിക്കലാണ് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിലൂടെ സംഭവിക്കുക. ഏക സിവിൽ കോഡിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button