Latest NewsKeralaNews

മ്ലാവ് കുറുകെ ചാടി: മുന്നാറില്‍ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം 

മൂന്നാർ: മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്ന സേലം സ്വദേശികള്‍ ആണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകള്‍ ഏൽക്കാതെ രക്ഷപ്പെട്ടു.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. കാറിന് മുന്നിൽ മ്ലാവ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട്  റോഡിന് സമീപത്തെ മണ്ണ് തിട്ടയിൽ  കയറി മറിയുകയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടിയടക്കം നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button