PalakkadKeralaNattuvarthaLatest NewsNews

എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്ന് വീണു: പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്

കാരറ സ്വദേശി ജോര്‍ജിന് വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്കേറ്റത്

പാലക്കാട്: എ.ടി.എമ്മിന്റെ വാതില്‍ തകര്‍ന്നു വീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിന് വലതുകാലിലെ മുട്ടിന് താഴെയാണ് പരിക്കേറ്റത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎം കൗണ്ടറിന്റെ വാതിലാണ് തകര്‍ന്ന് വീണത്.

Read Also : പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലാ​ക്കി ബൈ​ക്കു​മാ​യി മു​ങ്ങി: പ്രതി അറസ്റ്റിൽ

അട്ടപ്പാടി ഗൂളിക്കടവില്‍ ആണ് സംഭവം. എടിഎമ്മിനുള്ളില്‍ പ്രവേശിച്ച് ജോര്‍ജ് പണമെടുക്കുന്നതിനിടെയാണ് അപകടം നടന്നത്. ചില്ല് കൊണ്ടുള്ള വാതില്‍ ജോര്‍ജിന്റെ കാലില്‍ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജിനെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also : ചേനയെന്ന് കരുതി വെട്ടുകത്തി കൊണ്ട് വെട്ടിയത് സ്ഫോടക വസ്തുവിൽ യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച പോയി!

അതേസമയം, തകര്‍ന്നു വീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button