Latest NewsInternational

നിർത്താതെ ഛർദ്ദി, 26 കാരിയായ ഗർഭിണിക്ക് വായിലെ പല്ലുകൾ മുഴുവൻ നഷ്ടമായി!

ഗർഭകാലത്തെ ഛർദ്ദി സാധാരണ സംഭവമാണ്. ചിലരിൽ അത് കൂടിയും മറ്റു ചിലരിൽ അത് കുറഞ്ഞും കാണാറുണ്ട്. എന്നാൽ, അമിതമായ ഛർദ്ദിക്കിടെ സ്വന്തം പല്ലുകളിൽ ഒന്നുപോലും ബാക്കിയാവാതെ നഷ്‌ടപ്പെടുന്ന കാര്യം നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? എന്നാലത് വെറുതെ ചിന്തിക്കേണ്ട മാത്രം കാര്യമല്ല. ഒരു സ്ത്രീക്ക് ഗർഭിണിയായ കാരണത്താൽ നഷ്‌ടപ്പെട്ടത്‌ വായിലെ മുഴുവൻ പല്ലുകളുമാണ്. ഇത് വ്യാജ കഥയല്ല, ഇത്തരത്തിൽ ഒരു അനുഭവവുമായി രംഗത്തെത്തിയിരിക്കുന്നത് 26 കാരി ആണ്.

തന്റെ ഗർഭകാലത്തെ അതി തീവ്രമായി ഛർദ്ദിക്കേണ്ടി വരുന്ന, ഹൈപ്പർമെസിസ് ഗ്രാവിഡാരം എന്ന അവസ്ഥയിലൂടെയാണ് താൻ കടന്നു പോയതെന്നാണ് യുവതി പറയുന്നത് . യു.കെയിലെ ലൂയിസ് കൂപ്പർ എന്ന യുവതിക്കാണ് ഈ അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2017ൽ ആദ്യമായി ഗർഭിണിയായ സാഹചര്യത്തിലാണ് ഇവർ ഈ ആരോഗ്യ പ്രതിസന്ധി നേരിട്ടത്. ഗർഭിണികളിൽ ഒരു ശതമാനം പേരെ ഇത് ബാധിക്കും എന്ന് റിപ്പോർട്ടുകളുണ്ട്.

ശേഷം ഇവർക്ക് സംഭവിച്ചത് ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ്. ഛർദ്ദി സ്ഥിരമായതോടെ, ഏതാനും പല്ലുകൾ തുടക്കത്തിൽ വീണു. പക്ഷെ ആറ് മാസം കഴിഞ്ഞതും അതിലും വലുത് വരാനിരിക്കുകയായിരുന്നു ഛർദ്ദിയിലെ ആസിഡിന്റെ അംശം മൂലം എല്ലാ പല്ലുകളും നീക്കം ചെയ്യേണ്ടതായി വന്നു. പ്രസവം കഴിഞ്ഞതും ഛർദ്ദിയുടെ ലക്ഷണങ്ങളും അവസാനിച്ചു. വീണ്ടും രണ്ടു തവണ കൂടി അവർ ഗർഭം ധരിച്ചു. അപ്പോഴും ഇതേ ഛർദ്ദി നേരിടേണ്ടതായി വന്നു.

പക്ഷേ ഒൻപത് മാസത്തോളം ഛർദ്ദിച്ച്‌ അവശയായി, ഒരേ കിടപ്പു കിടക്കേണ്ടി വരുന്ന അവസ്ഥ മറ്റൊന്നാണ് എന്ന് കൂപ്പർ സാക്ഷ്യപ്പെടുത്തുന്നു. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളുമായി പലരും ഇത് താരതമ്യപ്പെടുത്തുന്നുണ്ട്. ശാരീരികവും മാനസികവുമായി തളരുന്ന അവസ്ഥയാണിത്.

പ്രസവം കഴിഞ്ഞതോടെ ജീവിതം പഴയപടിയായി. പല്ലുകൾ ഇല്ലാത്ത ജീവിതവുമായി കൂപ്പർ പൊരുത്തപ്പെട്ടു തുടങ്ങി. ശേഷം ഏറെ ഭക്ഷണ നിയന്ത്രണവും വേണ്ടിവന്നു. ഇപ്പോൾ മാംസാഹാരങ്ങൾ കഴിക്കാൻ പാടില്ല. പച്ചക്കറികൾ മാത്രമേ പറ്റൂ. വെപ്പ് പല്ലുകൾ ഉണ്ടെങ്കിലും, അതില്ലാതെ പുറത്തുപോകാൻ പഠിച്ചു കഴിഞ്ഞു എന്നും കൂപ്പർ പറയുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button