KeralaLatest NewsNews

അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങി: പ്രതി പിടിയിൽ

തിരുവനന്തപുരം: അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ പ്രതി അറസ്റ്റിൽ. വിഷ്ണു രാജേഷ് എന്ന പ്രതിയാണ് അറസ്റ്റിലായത്.

Read Also: പുരുഷന്മാരേ നിങ്ങൾ രാത്രിയിൽ നേരത്തെ കിടന്നുറങ്ങാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി പുലർച്ചെ 3.30ന് തമ്മനത്ത് അപകടത്തിൽപ്പെട്ട വ്യക്തിയുടെ ബൈക്കാണ് വിഷ്ണു കവർന്നത്. മറിഞ്ഞ ബൈക്ക് കാലിലേക്ക് വീണതിനാൽ അനങ്ങാതെ റോഡിൽ കിടക്കുകയായിരുന്നു കൊടുങ്ങല്ലൂർ സ്വദേശി അർജ്ജുൻ. ഇയാളെ അതേ ബൈക്കിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം ബൈക്കുമായി മുങ്ങി. ഒന്നരലക്ഷത്തോളം വില വരുന്ന യമഹ ആർ വൺ ഫൈവ് വി ത്രീ ബൈക്ക് അർജ്ജുന്റെ സുഹൃത്തിന്റേതാണ്. പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ സ്റ്റേഷൻ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ബൈക്കും കസ്റ്റഡിയിൽ എടുത്തു.

Read Also: പുരുഷന്മാരേ നിങ്ങൾ രാത്രിയിൽ നേരത്തെ കിടന്നുറങ്ങാറുണ്ടോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button