KottayamLatest NewsKeralaNattuvarthaNews

സി​നി​മ തി​യ​റ്റ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മം: മൂന്നുപേർ അറസ്റ്റിൽ

എ​രു​മേ​ലി ആ​ന​ക്ക​ല്ല് അ​റ​ക്ക​ൽ വീ​ട്ടി​ൽ എ.​എ. അ​നീ​സ് (34), എ​രു​മേ​ലി ച​ര​ള ഭാ​ഗ​ത്ത് വ​ലി​യ​പ​റ​മ്പി​ൽ വി.​ജെ. ഷെ​ഫീ​ഖ് (36), പ്രൊ​പ്പോ​സ് ഭാ​ഗ​ത്ത് ആ​ന​ക്ക​ല്ല് വീ​ട്ടി​ൽ എ.​ഷാ​ന​വാ​സ് (41) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മു​ണ്ട​ക്ക​യം: സി​നി​മ തി​യ​റ്റ​റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പൊലീസ് പിടിയിൽ. എ​രു​മേ​ലി ആ​ന​ക്ക​ല്ല് അ​റ​ക്ക​ൽ വീ​ട്ടി​ൽ എ.​എ. അ​നീ​സ് (34), എ​രു​മേ​ലി ച​ര​ള ഭാ​ഗ​ത്ത് വ​ലി​യ​പ​റ​മ്പി​ൽ വി.​ജെ. ഷെ​ഫീ​ഖ് (36), പ്രൊ​പ്പോ​സ് ഭാ​ഗ​ത്ത് ആ​ന​ക്ക​ല്ല് വീ​ട്ടി​ൽ എ.​ഷാ​ന​വാ​സ് (41) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് ആണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ‘പ്രതിപക്ഷ ഐക്യത്തിനേറ്റ പ്രഹരം’; എന്‍സിപി നീക്കത്തില്‍ പ്രതികരിച്ച് മഹാരാഷ്ട്ര ബിജെപി

മു​ണ്ട​ക്ക​യ​ത്തെ തി​യ​റ്റ​റി​ൽ ആണ് സംഭവം. സി​നി​മ കാ​ണാ​നെ​ത്തി​യ​വ​ർ ഉ​ച്ച​ത്തി​ൽ ചീ​ത്ത​വി​ളി​ക്കു​ക​യും കാ​ഴ്ച​ക്കാ​ർ​ക്ക് ശ​ല്യം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത്​ ചോ​ദ്യം ചെ​യ്ത​താ​ണ്​ ജീ​വ​ന​ക്കാ​രി​ക്കു​നേ​രെ തി​രി​യാ​ൻ കാ​ര​ണ​മെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. തി​യ​റ്റ​റി​ൽ ജോ​ലി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ജോ​ലി​ക്കാ​രെ​യും ഇ​വ​ർ ആ​ക്ര​മി​ച്ചെ​ന്നും പ​രാ​തി​യിൽ പറയുന്നു.

മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ ഷൈ​ൻ​കു​മാ​ർ, എ​സ്.​ഐ വി​ക്ര​മ​ൻ നാ​യ​ർ, എ.​എ​സ്.​ഐ മ​നോ​ജ് കെ.​ജി, ജോ​ഷി പി.​കെ, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത് ടി.​എ​സ്, ശ​ര​ത്ച​ന്ദ്ര​ൻ, ജ​യ​ലാ​ൽ പി.​എം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button