Latest NewsNewsIndia

പബ്ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ 4 കുട്ടികളുമായി ഇന്ത്യയിലെത്തി: പാകിസ്ഥാൻ സ്വദേശിനി പിടിയിൽ

നോയിഡ: പബ്ജി ഗെയിം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കുന്നതിന് ഇന്ത്യയിലെത്തിയ പാകിസ്ഥാൻ സ്വദേശിനിയായ മുപ്പതുകാരി പിടിയിൽ. തന്‍റെ നാല് മക്കൾക്കൊപ്പമാണ് യുവതി ഇന്ത്യയിലെത്തിയത്.

ഗ്രേറ്റർ നോയിഡയിൽ യുവാവിനൊപ്പം താമസിച്ചിരുന്ന ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അനധികൃതമായി ഇന്ത്യയിൽ തങ്ങിയതിനാണ് യുവതിയേയും നാല് കുട്ടികളേയും പോലീസ് കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴിയാണ് യുവതി കുട്ടികളുമൊത്ത് എത്തിയത്. നേപ്പാളില്‍ നിന്ന് ഉത്തര്‍പ്രദേശിലെത്തിയ യുവതി ബസിലാണ് ഗ്രേറ്റര്‍ നോയിഡയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

സാംസംഗ് പ്രേമികൾക്ക് സന്തോഷവാർത്ത! സാംസംഗ് ഗാലക്സി എസ്22 അൾട്രാ ഓഫർ വിലയിൽ വാങ്ങാൻ അവസരം

യുവതിയെ ഒപ്പം താമസിപ്പിച്ചിരുന്ന യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നിടത്താണ് പാക് യുവതിയേയും കുട്ടികളേയും പാര്‍പ്പിച്ചിരുന്നത്. ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെയാണ് യുവതി നോയിഡ സ്വദേശിയുമായി സൗഹൃദത്തിലായതെന്നും ഇരുവരേയും ചോദ്യം ചെയ്തുവരികയാണെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ മിയ ഖാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button